Posted On
date_range Updated On
date_range ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച. സി.പി.ഐയിലെ വി. ശശിയും കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനുമാണ് മത്സരരംഗത്ത്. ബജറ്റ് അവതരണത്തിനുമുമ്പാണ് തെരഞ്ഞെടുപ്പ്. ബജറ്റ് ചര്‍ച്ചയിലെ ആദ്യപ്രസംഗം ഡെപ്യൂട്ടി സ്പീക്കറുടേതാണ്.
രാവിലെ ഒമ്പതരക്ക് അംഗങ്ങള്‍ നിയമസഭയില്‍ രഹസ്യബാലറ്റിലൂടെ വോട്ട് ചെയ്യും. ഉടന്‍ തന്നെ വോട്ടെണ്ണലും നടക്കും. ചിറയിന്‍കീഴ് മണ്ഡലത്തിന്‍െറ പ്രതിനിധിയാണ് വി. ശശി. ബാലകൃഷ്ണന് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നുള്ള അംഗവും. ശശിയും ബാലകൃഷ്ണനും തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പിയിലെ ഒ.രാജഗോപാലും സ്വതന്ത്രന് പി.സി. ജോര്‍ജും ആര്‍ക്ക് വോട്ട് ചെയ്യുമെന്നതും ശ്രദ്ധിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.