എല്‍.എസ്.ഡി സ്റ്റാമ്പ് വില്‍പന: ഓണ്‍ലൈന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചത് വടക്കന്‍ പറവൂര്‍ സ്വദേശി


വടുതല(ആലപ്പുഴ): മാരക ലഹരിമരുന്നായ ലൈസര്‍ജിക് ആസിഡ് ഡൈഈതൈലമൈഡ് (എല്‍.എസ്.ഡി) സ്റ്റാമ്പ് കേരളത്തില്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ ഏജന്‍റായി പ്രവര്‍ത്തിച്ചത് വടക്കന്‍ പറവൂര്‍ സ്വദേശി എല്‍ഡിന്‍ ജേക്കബ് (27). കോളജുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പനയെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇവ ജില്ലയിലത്തെുന്നത് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ്. പോര്‍ചുഗല്‍, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍നിന്നാണ് എല്‍.എസ്.ഡി സ്റ്റാമ്പുകളും എം.ഡി.എം.എ തുടങ്ങിയ മാരക മയക്കുമരുന്നുകളും എത്തുന്നത്.
എല്‍ഡിന്‍ ജേക്കബിനെ കഴിഞ്ഞദിവസം അരൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇന്ത്യന്‍ രൂപ ബിറ്റ്കോയിനെന്ന ഓണ്‍ലൈന്‍ രൂപയാക്കി മാറ്റിയാണ് ബുക്കിങ് നടത്തിയിരുന്നത്. ബുക്ചെയ്ത് ദിവസങ്ങള്‍ക്കകം പാര്‍സലായി മയക്കുമരുന്ന് വീട്ടിലത്തെും. ജേക്കബിനെ പിടികൂടുന്നതിന് മുമ്പാണ് വടുതല, പാണാവള്ളി സ്വദേശികളായ  നാലുപേര്‍ പിടിയിലായത്. വിദേശത്ത് പൈലറ്റായ മലയാളി രോഹിത് പ്രകാശിനെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് മാരകമയക്കുമരുന്നിന്‍െറ കഥകള്‍ പുറംലോകം അറിഞ്ഞത്. കഞ്ചാവും ആംപ്യൂളും കേരളത്തില്‍ സുലഭമായി ലഭിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, എം.ഡി.എം.എ തുടങ്ങി മാരകമരുന്നുകള്‍ അനായാസം ലഭിക്കുന്നെന്നത് പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
രഹസ്യവിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് ജേക്കബിനെ പിടികൂടിയതെന്ന് കുത്തിയതോട് സി.ഐ കെ.എസ്. മനോജ് പറഞ്ഞു. ചേര്‍ത്തല ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ലഹരി വില്‍പനയില്‍ പങ്കുള്ള വടുതല, പള്ളുരുത്തി ഭാഗങ്ങളിലെ എട്ടോളം വിദ്യാര്‍ഥികള്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.