Posted On
date_range Updated On
date_range അതിരപ്പിള്ളി: കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പമെന്ന് ചെന്നിത്തല
അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി വിഷയത്തില്‍ കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ കുറിച്ച് ജനങ്ങള്‍ നല്‍കിയ പരാതികള്‍ യു.ഡി.എഫിൽ അറിയിക്കും. ഇതിനു ശേഷം അന്തിമ തീരുമാനമെടുക്കും. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും കോണ്‍ഗ്രസിലുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതിരപ്പിള്ളി വൈദ്യുതി പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.