അഞ്ചലിലും റാഗിങ് :നാലുപേര്‍ക്കെതിരെ കേസ്

അഞ്ചല്‍: പ്ളസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് വിധേയമാക്കി. രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ചലിലെ സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, സ്കൂളിലെ രണ്ട് പ്ളസ് ടു വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. രാത്രികാലങ്ങളില്‍ ക്രൂരമായ റാഗിങ്ങിന് കുട്ടി വിധേയമായതിനെതുടര്‍ന്ന് വിവരം രക്ഷാകര്‍ത്താക്കളെ അറിയിക്കുകയായിരുന്നത്രെ. രക്ഷാകര്‍ത്താക്കള്‍ സ്കൂള്‍ അധികൃതരെ വിവരം ധരിപ്പിച്ചപ്പോള്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലത്രെ. ടി.സി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാനാവില്ളെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചെന്നും രക്ഷാകര്‍ത്താക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരോട് പറഞ്ഞു. അവരുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം നിസ്സാരവത്കരിച്ചതിനും ടി.സി ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനുമാണ് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തത്. റാഗിങ് പ്രൊഹിബിഷന്‍ ആക്ട് പ്രകാരമാണ് പൊലീസ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.