Posted On
date_range Updated On
date_range കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവതി കാമുകനുമായി മുങ്ങി
കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനമിറങ്ങിയ മകള്‍ കാമുകനൊത്ത് ഒളിച്ചോടിപ്പോയെന്ന് മാതാവിന്‍െറ പരാതി. തിങ്കളാഴ്ച രാവിലെയാണ് തലശ്ശേരി സ്വദേശികളായ യുവതിയും മാതാവും മസ്കത്തില്‍ നിന്ന് ഒമാന്‍ എയര്‍വേസില്‍ എത്തിയത്. താന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുമ്പോഴേക്ക് മകളെ പുറത്ത് കാത്തുനിന്ന കാമുകന്‍ കൊണ്ടുപോയെന്ന് ഇവര്‍ കരിപ്പൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇഷ്ടമുള്ളയാള്‍ക്കൊപ്പം പോവുകയാണെന്ന് യുവതി പിന്നീട് ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.