ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലേറിയതിന്‍െറ സന്തോഷം പങ്കുവെച്ച് പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കത്തെിയ സി.പി.എം നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍െറയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍െറയും നേതൃത്വത്തില്‍ കേരള ഹൗസില്‍ ഉച്ചവിരുന്ന്.
കേരള ഹൗസില്‍തന്നെയുണ്ടായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഹാളിലത്തെി വിരുന്നില്‍ പങ്കെടുത്തില്ല. പതിവുരീതിയില്‍ സ്വന്തം മുറിയില്‍തന്നെയിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.ഹാളില്‍ വിളമ്പിയ വിഭവങ്ങളൊക്കത്തെന്നെ വി.എസിന് മുറിയിലേക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു.വി.എസിന്‍െറ പദവി, സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശം എന്നിവ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെയായിരുന്നു വിരുന്നില്‍നിന്നുള്ള വിട്ടുനില്‍ക്കല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.