തിരുവനന്തപുരം: ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിലും സേവന പ്രധാനമായ സംസ്ഥാനമെന്ന നിലയിലും ചരക്ക് സേവന നികുതി ബില്‍ കേരളത്തിന് നേട്ടമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജി.എസ്.ടി ബില്ലിനെ പിന്താങ്ങുമെങ്കിലും വിമര്‍ശനങ്ങള്‍ ശക്തമായി തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബില്ല് സഭയിലെത്തുമ്പോള്‍ സി.പി.എം പിന്തുണക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തോമസ് ഐസക് പ്രതികരിച്ചു.
നികുതി നിരക്ക് നിശ്ചയിക്കാത്തത് പ്രധാന പ്രശ്നമാണ്. കേന്ദ്രത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്തുളളത്. ഇക്കാര്യ തത്വത്തില്‍ അംഗീകരിച്ചിട്ടുമുണ്ട്. നിരക്ക് ഇനിയും ഉയര്‍ത്തണമെന്നതാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. ജി.എസ്.ടി കണക്കുകള്‍ സൂക്ഷിക്കുന്ന കമ്പനിയിലെ സ്വകാര്യ പങ്കാളിത്തിലും കേരളം കേന്ദ്രത്തെ വിയോജിപ്പറിയിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് രാഷ്ട്രീയപ്രേരിതമാണ്. അടിസ്ഥാന പരമായ ഈ വിയോജിപ്പുകളെല്ലാം സി.പി.എം കേന്ദ്ര നേതൃത്വത്തിനുമുണ്ടെന്നും ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.