തൃശൂര്‍: ജിഷ വധക്കേസ് അന്വേഷണത്തില്‍ തൃശൂര്‍ പൊലീസിനും അഭിമാനിക്കാം. തൃശൂരിനടുത്ത് മണ്ണുത്തിയിലെ കെട്ടിട നിര്‍മാണ സ്ഥലത്തുനിന്നാണ് അമീറുല്‍ ഇസ്ലാമിനെ തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് സംഘം കണ്ടത്തെിയെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജിഷയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അസമിലേക്ക് കടന്ന പ്രതി നാളുകള്‍ക്ക് മുമ്പാണ് കേരളത്തിലത്തെിയത്. പാലക്കാട്ടും തൃശൂരിലും ചുറ്റിയടിച്ച അമീറുല്‍ ഇസ്ലാം തൃശൂരിലത്തെി തൊഴിലന്വേഷിച്ചു. മുന്‍പരിചയം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരാള്‍ ജോലി കൊടുത്തു. തൃശൂര്‍ നഗരത്തിലുള്ള ചില നിര്‍മാണ പ്രവൃത്തികള്‍ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണുത്തിയിലെ കെട്ടിട നിര്‍മാണസ്ഥലത്തേക്കയച്ചു.
അന്വേഷണസംഘം രണ്ടാമത്തെ രേഖാചിത്രം പുറത്തുവിട്ടപ്പോള്‍ യാദൃച്ഛികമായാണ് മണ്ണുത്തിയില്‍ കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കിടയില്‍ അമീറുല്‍ ഇസ്ലാമിനെ പൊലീസ് കണ്ടത്തെിയതെന്നും രണ്ട് ദിവസം തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് സംഘം നിരീക്ഷിച്ചെന്നും പറയുന്നുണ്ട്. ഇയാളോടൊപ്പം രേഖാചിത്രത്തോട് സാദൃശ്യമുള്ള മറ്റൊരാളെകൂടി കണ്ടതോടെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഒരു സൂചനയും ലഭിക്കാത്തതിനാല്‍ ഒരാളെ പറഞ്ഞുവിട്ടു. കസ്റ്റഡിയിലെടുത്ത അമീറുല്‍ ഇസ്ലാം മുമ്പ് പെരുമ്പാവൂരില്‍ തൊഴില്‍ ചെയ്തിട്ടുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് ജിഷ വധക്കേസിലേക്ക് വഴിതുറന്നത്. ഇതോടെ റൂറല്‍ എസ്.പി ആര്‍. നിശാന്തിനി, എ.ഡി.ജി.പി സന്ധ്യയെ വിവരം അറിയിച്ചു. വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന നിര്‍ദേശം കീഴുദ്യോഗസ്ഥര്‍ പാലിച്ചു.
ഇതിന് ശേഷമാണ് അന്വേഷണ സംഘം തൃശൂരിലത്തെിയത്. മൂന്ന് ദിവസമായി തൃശൂരിലുണ്ടായിരുന്ന എ.ഡി.ജി.പി സന്ധ്യ കസ്റ്റഡിയിലുള്ളത് പ്രതിയെന്ന് ഉറപ്പാക്കിയ ശേഷമാണ് കൊച്ചിയിലേക്ക് മടങ്ങിയത്. ഇതിനിടെ ബുധനാഴ്ച ഇയാളെ മണ്ണുത്തിയില്‍ കെട്ടിട നിര്‍മാണം നടക്കുന്നിടത്തത്തെിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. റൂറല്‍ എസ്.പിയായി ആര്‍. നിശാന്തിനി ചുമതലയേറ്റ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പ്രമാദമായ കേസിലെ പ്രതിയെ പിടികൂടിയത്.
രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളുമായി തൃശൂര്‍ ജില്ലാ പൊലീസ് കടുത്ത സമ്മര്‍ദം അനുഭവിക്കുമ്പോഴാണ് ഈ നേട്ടം. ചാവക്കാട് വടക്കേക്കാട്ട് പ്രവാസി വ്യവസായി തടാകം കുഞ്ഞിമുഹമ്മദ് ഹാജിയുടെ അടച്ചിട്ട വീട്ടില്‍നിന്ന് വജ്രാഭരണങ്ങളും പണവുമടക്കം കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടുന്നതിലെ വീഴ്ചയും പിന്നീട് പ്രതികളെ കിട്ടാതെ പിടിയിലായെന്ന് പറഞ്ഞ് ഏറെ പഴികേട്ട തൃശൂര്‍ റൂറല്‍ പൊലീസിന് തലയുയര്‍ത്താവുന്നതാണ് ജിഷ വധക്കേസിലെ പ്രതിയെ പിടികൂടാനായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.