പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി പിടിയിലായതില്‍ ഏറെ ആശ്വസിക്കുന്നത് ജിഷയുടെ അയല്‍വാസി സാബു. ഇനിയെങ്കിലും തന്‍െറ നിരപരാധിത്വം എല്ലാവര്‍ക്കും ബോധ്യപ്പെടുമല്ളോ എന്ന ആശ്വാസത്തിലാണ് ഇദ്ദേഹം. ജിഷ വധിക്കപ്പെട്ടതിന്‍െറ പിറ്റേന്ന് മുതല്‍ അമ്മ രാജേശ്വരി ‘മകളെ കൊന്നത് സാബുവാണ്’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. പലതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുത്തു. ആദ്യം കേസന്വേഷിച്ച കുറുപ്പംപടി പൊലീസ് പ്രതിയെന്ന പേരില്‍ കസ്റ്റഡിയിലെടുത്തത് ഇദ്ദേഹത്തെയായിരുന്നു. മര്‍ദനം സഹിക്കാതെവന്നപ്പോള്‍ സാബു, തന്നെ പ്രതിയാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുകവരെയുണ്ടായി. തന്‍െറ നിരപരാധിത്വം ആദ്യം തിരിച്ചറിഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥനും സ്റ്റേഷന്‍ ഓഫിസറുമായിരുന്ന കുറുപ്പംപടി എസ്.ഐയാണെന്നും സാബു പറയുന്നു.
എസ്.ഐയുടെ ഇടപെടലിനത്തെുടര്‍ന്ന് മര്‍ദനം അവസാനിച്ചു. തുടര്‍ന്നാണ് ഡി.എന്‍.എ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഡി.എന്‍.എ പരിശോധനയില്‍ സാബുവിന്‍െറ നിരപരാധിത്വം വ്യക്തമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.