ഹരിപ്പാട്​ മെഡിക്കൽ കോളജ്​: ചെന്നിത്തലയുടെ നിലപാടുകൾ ആശങ്കയുണ്ടാക്കുന്നത്​ –സുധാകരൻ

തിരുവനന്തപുരം:  ഹരിപ്പാട് മെഡിക്കൽ കോളജിന് കൺസൾട്ടൻസി കരാർ നൽകിയത് ചട്ടപ്രകാരമല്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. പൊതുമരാമത്ത് വിജിലൻസ് ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് പരസ്പരം പൊരുത്തപ്പെടുന്നതല്ല. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയുടെ നിലപാടുകൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹം നോക്കിയ വകുപ്പല്ലാതിരുന്നിട്ടു പോലും കൺസൽറ്റൻസി കരാർ നൽകിയതിൽ ക്രമക്കേടില്ലെന്ന് രമേശിന് എങ്ങനെയാണ് പറയാൻ കഴിയുകയെന്ന് സുധാകരൻ ചോദിച്ചു.

കാര്യമറിയാതെയാണ് രമേശ് ചെന്നിത്തല സംസാരിക്കുന്നത്. പ്രശ്നത്തില്‍ ഇടപെട്ട് രമേശ് ചെന്നിത്തല ആക്ഷേപം വിളിച്ചുവരുത്തുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആവശ്യമായത് ചെയ്തോളാം. ചെന്നിത്തല സഹകരിച്ചാല്‍ മതിയെന്നും സുധാകരന്‍ വ്യക്തമാക്കി. ഹൈകോടതിയിൽ നിലവിലുള്ള രണ്ടു കേസുകൾ തീർപ്പാകുന്ന മുറയ്ക്ക് സർക്കാർ ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തും. പാലക്കാട് മെഡിക്കൽ കോളജിെൻറ കൺസൾട്ടൻസി കരാറിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്ന പരാതി മരാമത്ത് വിജിലൻസ് അന്വേഷിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT