നീതി കിട്ടിയില്ളെന്ന് ഷിബിന്‍െറ പിതാവ്

കോഴിക്കോട്: മകന്‍ കൊല്ലപ്പെട്ട കേസില്‍ കോടതിയില്‍നിന്ന് നീതി കിട്ടിയില്ളെന്ന് തൂണേരി സി.കെ. ഷിബിന്‍െറ പിതാവ് ഭാസ്കരന്‍. പ്രതികളെ വിട്ടയച്ചശേഷം മാറാട് പ്രത്യേക കോടതി മുറ്റത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വേട്ടക്കാരനൊപ്പമാണ് കോടതി നിന്നത്. കേസിലെ പ്രധാന സാക്ഷികള്‍ ഷിബിനൊപ്പം ആക്രമിക്കപ്പെട്ടവരാണ്. മരണത്തില്‍നിന്ന് രക്ഷപ്പെട്ടവരാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഇത് കോടതി വിശ്വാസത്തിലെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. കേസില്‍ അറുപതോളം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. ഇവരെല്ലാം കേസിന് അനുകൂലമായാണ് മൊഴി നല്‍കിയത്. പ്രതികളുടെ വസ്ത്രത്തില്‍ ഷിബിന്‍െറ രക്തം ഉള്ളതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതാണ്. ഷിബിനൊപ്പം ആറുപേര്‍ക്ക് വെട്ടേറ്റിരുന്നു. അവരുടെ ജീവന്‍ രക്ഷിക്കാനാണ് ആദ്യം ശ്രമിച്ചത്. അതിനുശേഷമാണ് കേസിനെക്കുറിച്ച് ആലോചിച്ചത്. പല പ്രതികളില്‍ ഹൈകോടതി ജാമ്യം നിഷേധിച്ചത് കേസിന്‍െറ ഗൗരവം കണക്കിലെടുത്താണെന്നും ഹൈകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും ഭാസ്കരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT