അഞ്ജുവിന്‍െറ കസേരയും തെറിക്കും

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബിജോര്‍ജിനെ തല്‍സ്ഥാനത്ത്നിന്ന് നീക്കുന്നത് സംബന്ധിച്ച് തീരുമാനം മന്ത്രിസഭയുടെ പരിഗണനയില്‍. സ്വയം ഒഴിഞ്ഞ് പോകില്ളെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കാമെന്നുമുള്ള അഞ്ജുവിന്‍െറ നിലപാടിനെ തുടര്‍ന്നാണ് വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് എത്തുന്നത്. ജൂണ്‍ 15നാണ് അടുത്ത മന്ത്രിസഭായോഗം.

സാധാരണനിലയില്‍ മുന്‍ സര്‍ക്കാറിന്‍െറ നോമിനികളായി എത്തുന്നവര്‍ ഭരണം മാറുമ്പോള്‍ രാജിവെക്കുന്നതാണ് കീഴ്വഴക്കമെന്നും അത് പാലിക്കാന്‍ അവര്‍ തയാറായില്ളെങ്കില്‍ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് സ്പോര്‍ട്സ് കൗണ്‍സില്‍ പുന:സംഘടിപ്പിക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

അടുത്ത നിയമസഭാസമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച ബില്‍  അവതരിപ്പിക്കുമെന്നും കായികമന്ത്രി ഇ.പി. ജയരാജന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളെ നിശ്ചയിക്കുന്നതിന് നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാമനിര്‍ദേശത്തിലൂടെ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന രീതി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നത്. ഇങ്ങനെയാണ് പത്മിനി തോമസിനെ ഒഴിവാക്കി അഞ്ജു ബോബിജോര്‍ജിനെ പ്രസിഡന്‍റാക്കി സ്പോര്‍ട്സ് കൗണ്‍സില്‍ പുന$സംഘടിപ്പിച്ചത്. ഇതിനുപകരം തെരഞ്ഞെടുപ്പിലൂടെ സ്പോര്‍ട്സ് കൗണ്‍സില്‍ പുന$സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കായികമന്ത്രിക്കെതിരെ പരസ്യമായി തിരിഞ്ഞ അഞ്ജുവിനെ തല്‍സ്ഥാനത്ത് നിലനിര്‍ത്തുന്നതിനോട് മുഖ്യമന്ത്രി പിണറായി വിജയനടക്കം താല്‍പര്യമില്ളെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രത്യേകിച്ച് പുതിയ സര്‍ക്കാറിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച സ്ഥിതിക്ക്.അതുകൊണ്ടുതന്നെ സ്പോര്‍ട്സ് കൗണ്‍സിലില്‍ അവസാനകാലത്തുണ്ടായ വിവാദനിയമനങ്ങളും അഴിമതിആരോപണങ്ങളും അഞ്ജുവിന്‍െറയും സഹോദരന്‍ അജിത്ത് മാര്‍ക്കോസിന്‍െറയും വിമാനയാത്രകളും ചൂണ്ടിക്കാട്ടിയാവും ഒഴിവാക്കുക.

അഞ്ജുവിനു പകരം മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസനാണ് പാര്‍ട്ടിയുടെ സജീവ പരിഗണനയിലുള്ളത്. ചുമതല നല്‍കിയാല്‍ സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും ടി.പി. ദാസന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് കായികമന്ത്രി ഇ.പി. ജയരാജന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.