Posted On
date_range Updated On
date_range ആറ്റിങ്ങലിൽ വാഹനാപകടം; മെഡിക്കല്‍ പി.ജി വിദ്യാർഥി മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാർഥിനി മരിച്ചു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാർഥിനി ഡോ. സുമലക്ഷ്മി (30) ആണ് മരിച്ചത്. സുമലക്ഷ്മിയുടെ ഭര്‍ത്താവ് അജിത്ത് (31), മകള്‍ ആദി (ഏഴു മാസം) എന്നിവർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ ഐ.ടി.ഐക്ക് സമീപമായിരുന്നു അപകടം.
പരിക്കേറ്റവരെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ സുമലക്ഷ്മി സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. പരുത്തിപ്പാറയിലാണ് ഇവർ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.