കൊയിലാണ്ടി: കാല്‍ നൂറ്റാണ്ടോളമായി രോഗം പിടിപെട്ട് ദുരിതമനുഭവിക്കുന്ന ചേമഞ്ചേരിയിലെ പൊതുവാങ്കണ്ടി പുഷ്പയുടെ (47) ചികിത്സക്ക് നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചു. 19ാം വയസ്സില്‍ പഠനംകഴിഞ്ഞ് ഒരു ക്ളിനിക്കില്‍ ജോലി ചെയ്തുവരുകയായിരുന്നു. അപ്രതീക്ഷിതമായി ശരീരത്തിന്‍െറ ചലനശേഷി നഷ്ടമായി. പല ചികിത്സകളും നടത്തിയെങ്കിലും ദീര്‍ഘകാലം കിടന്ന കിടപ്പില്‍. 2011ല്‍ രണ്ടു മുട്ടുകള്‍, രണ്ട് ഇടുപ്പുകള്‍ എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചു. ഇതോടെ കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍ കഴിഞ്ഞു.
ഇല്ലായ്മകള്‍ക്കിടയിലും ലക്ഷങ്ങള്‍ ചെലവഴിച്ചായിരുന്നു ചികിത്സ. രോഗത്തില്‍നിന്ന് മോചനംകിട്ടുമെന്ന് പ്രതീക്ഷിച്ച് കഴിയവെ ഇപ്പോള്‍ വീണ്ടും അവസ്ഥ മോശമായി. തുടയെല്ലുകള്‍ അടുത്തുവരുന്നതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍പോലും ചെയ്യാന്‍ കഴിയുന്നില്ല. തുടര്‍ച്ചയായി നാല് ശസ്ത്രക്രിയകള്‍ വേണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിന് വന്‍ചെലവു വരും.
നിര്‍ധന കുടുംബത്തിന് ഇത് താങ്ങാന്‍ കഴിയില്ല. സാമ്പത്തിക സമാഹരണത്തിന് നാട്ടുകാര്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അശോകന്‍ കോട്ട് മുഖ്യ രക്ഷാധികാരിയായും വാര്‍ഡ് അംഗം സബിത മേലാത്തൂര്‍ ചെയര്‍പേഴ്സനായും ഇ. ഗംഗാധരന്‍ നായര്‍ ജന. കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. പൂക്കാട് സൗത് ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ എസ്.ബി 0160053000012980 നമ്പറായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: എസ്.ഐ ബി.എല്‍ 0000160. ഫോണ്‍: 8547087296.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.