ജഡ്ജിക്ക് കോഴ വാഗ്ദാനം: ഗവ. പ്ലീഡറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരന് കോഴ വാഗ്ദാനം ചെയ്തെന്ന കേസില്‍ വിജിലന്‍സ് വ്യാഴാഴ്ച സംസ്ഥാന ഗവണ്‍മെന്‍റ് പ്ളീഡറുടെ മൊഴി രേഖപ്പെടുത്തും. ഈ കേസില്‍ ഹാജരാകുന്ന കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനില്‍നിന്ന് കഴിഞ്ഞദിവസം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം, അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ നിയമോപദേശവും തേടും. കൈക്കൂലി വാഗ്ദാനം ചെയ്തത് ആരെന്ന് വെളിപ്പെടുത്താന്‍ ജഡ്ജി വിസമ്മതിച്ചാല്‍ തുടര്‍ നടപടി എന്തായിരിക്കണമെന്ന കാര്യത്തിലാണ് നിയമോപദേശം തേടുക.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍, അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തനിക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നാണ് കഴിഞ്ഞദിവസം ജസ്റ്റിസ് കെ.ടി. ശങ്കരന്‍ തുറന്ന കോടതിയില്‍ വെളിപ്പെടുത്തിയത്. ഇതേതുടര്‍ന്ന് വിജിലന്‍സ് സ്വന്തം നിലക്ക് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി കഴിഞ്ഞദിവസം ജസ്റ്റിസ് ശങ്കരനുമായി സംസാരിച്ചെങ്കിലും കോഴ വാഗ്ദാനം ചെയ്തത് ആരെന്ന് പറയാന്‍ അദ്ദേഹം തയാറായില്ളെന്നാണ് സൂചന.

തുടര്‍ന്നാണ് അന്ന് ഹാജരായ ഗവ. പ്ളീഡര്‍, കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ തുടങ്ങിയവരില്‍നിന്ന് മൊഴിയെടുക്കാന്‍ തീരുമാനിച്ചത്.  പ്ളീഡര്‍ രണ്ടുദിവസമായി അവധിയിലായിരുന്നു. വ്യാഴാഴ്ച പ്ളീഡറുടെ മൊഴി രേഖപ്പെടുത്തിയശേഷം ജസ്റ്റിസ് ശങ്കരനെ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായാനാണ് ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.