Posted On
date_range Updated On
date_range ട്രെയിനുകളില്‍ കുഞ്ഞുവാവകള്‍ക്ക് ഇനി ചുടുപാല്‍, ഏട്ടന്മാര്‍ക്ക് ബര്‍ഗര്‍
ന്യൂഡല്‍ഹി: കുഞ്ഞിന് കൊടുക്കാന്‍ ട്രെയിനില്‍ പാലുകിട്ടാത്ത വിവരം മന്ത്രിയെ അറിയിച്ച മാതാവിന് നന്ദി. ഇനി ട്രെയിനുകളില്‍ കുഞ്ഞുങ്ങള്‍ക്ക് പാലുകിട്ടാതെ കരയേണ്ടി വരില്ളെന്നാണ് റെയില്‍വേയുടെ അവകാശവാദം.
ഡല്‍ഹി, മുംബൈ, ചെന്നൈ, ലഖ്നോ തുടങ്ങിയ 25 പ്രധാന സ്റ്റേഷനുകളില്‍ ചുടുപാല്‍, ചുടുവെള്ളം, കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം എന്നിവ ലഭ്യമാക്കുന്ന ജനനി സേവാ പദ്ധതി കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തു. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും. പുറമെ റെയില്‍വേ വിഭവങ്ങളില്‍ ഇളംപ്രായക്കാര്‍ക്കുവേണ്ടി ബര്‍ഗറും സമാന ഭക്ഷണങ്ങളും ഏര്‍പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.