മുനീര്‍ കാന്തപുരത്തെ സന്ദര്‍ശിച്ചത് വോട്ടുകച്ചവടത്തിനോ –മുസ്ലിം ജമാഅത്ത്

കോഴിക്കോട്: സുന്നി സംഘടനകളെയും കാന്തപുരത്തെയും നിലവാരം കുറഞ്ഞ ഭാഷയിലും ശൈലിയിലും അധിക്ഷേപിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അവരുടെ പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ കടന്നുവരവ് ചെറുക്കുന്നതിന് മതേതര ശക്തികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സുന്നിപ്രസ്ഥാനം 140 മണ്ഡലങ്ങളിലും സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. വര്‍ഗീയശക്തികളുമായി ഒരു രീതിയിലും അനുരഞ്ജനത്തിന് സുന്നി സമൂഹം ശ്രമിച്ചിട്ടില്ല.

നിയമസഭ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലും മുന്‍കാലങ്ങളില്‍ വടകരയും ബേപ്പൂരുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്ലിം ലീഗ് ആരുമായാണ് വോട്ട് കച്ചവടം നടത്തിയതെന്ന് ന്യൂനപക്ഷങ്ങള്‍ക്കും പൊതുസമൂഹത്തിനും നന്നായറിയാം. തെരഞ്ഞെടുപ്പില്‍ കാന്തപുരത്തെ തേടി മര്‍കസിലത്തെിയ ഡോ. എം.കെ. മുനീര്‍ മുതല്‍ പി.കെ. ബഷീര്‍ വരെയും ഇ. സുലൈമാന്‍ മുസ്ലിയാരെ കണ്ട പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളും വോട്ട് കച്ചവടത്തിനാണോ എത്തിയതെന്ന് മജീദ് വ്യക്തമാക്കണം. ലീഗ് സെക്രട്ടറി ഇപ്പോള്‍ സുന്നി പ്രസ്ഥാനത്തിനെതിരെ തിരിഞ്ഞതില്‍ വ്യക്തമായ അജണ്ടയുണ്ട്.ഗുജറാത്ത് കലാപത്തിലെ പാവങ്ങള്‍ക്ക് വീടുവെക്കാന്‍ പിരിച്ച തുകയുടെ കണക്കുപോലും പറയാന്‍ കഴിയാത്തവരാണ് ഗുജറാത്തിലെ കാന്തപുരത്തിന്‍െറ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.