കാലിക്കറ്റിലെ വ്യാജ സര്‍ട്ടിഫിക്കറ്റ്: എം.ജി പി.വി.സിയില്‍നിന്ന് നിര്‍ണായക വിവരമൊന്നും ലഭിച്ചില്ളെന്ന് സൂചന

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടത്തെിയ സംഭവത്തില്‍ എം.ജി സര്‍വകലാശാലാ പ്രോ-വി.സി ഡോ. ഷീന ഷുക്കൂറില്‍നിന്ന് നിര്‍ണായകവിവരമൊന്നും ലഭിച്ചില്ളെന്ന് സൂചന. പ്രോ-വി.സിയുടെ മൊബൈല്‍ ഫോണിലേക്ക് വാട്സ് ആപ് വഴി സര്‍ട്ടിഫിക്കറ്റ് അയച്ചയാളെക്കുറിച്ച് വേണ്ടത്ര വിവരങ്ങള്‍ ലഭിക്കാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ഇതോടെ, അന്വേഷണം കൂടുതല്‍ ഊജിതമാക്കിയിരിക്കുകയാണ് പൊലീസ്.

തേഞ്ഞിപ്പലം എസ്.ഐ ഉണ്ണികൃഷ്ണന്‍െറ നേതൃത്വത്തില്‍ കോട്ടയത്തത്തെി പി.വി.സിയില്‍നിന്ന് മൊഴിയെടുത്തു. സര്‍ട്ടിഫിക്കറ്റിന്‍െറ ആധികാരികത തേടി ഗള്‍ഫിലെ പരിചയക്കാരനാണ് വാട്സ്ആപ് ചിത്രമയച്ചതെന്നും ഇത് കാലിക്കറ്റ് പരീക്ഷാകണ്‍ട്രോളര്‍ക്ക് ഫോര്‍വേഡ് ചെയ്യുക മാത്രമാണുണ്ടായതെന്നുമാണ് ഇവര്‍ നല്‍കിയ മൊഴിയുടെ ചുരുക്കം. അധികം പരിചയമില്ലാത്തയാളാണ് സന്ദേശമയച്ചത്. ഗള്‍ഫിലെ കമ്പനിയില്‍ ജോലിക്കുശ്രമിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റില്‍ സംശയംതോന്നിയതിനാലാണ് അവര്‍ തന്നെ സമീപിച്ചത്. എല്ലാ വിവരങ്ങളും ചൂണ്ടിക്കാട്ടി കാലിക്കറ്റ് പരീക്ഷാകണ്‍ട്രോളര്‍ക്ക് ഇ-മെയില്‍ അയക്കാന്‍ നിര്‍ദേശിച്ചതായും അവര്‍ മൊഴിനല്‍കി.

സന്ദേശമയച്ചയാളുടെ വിലാസം ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരമൊന്നും ലഭിക്കാത്തതിനാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന്‍െറ ഉടമയെ തേടിയാണ് പൊലീസിന്‍െറ അടുത്തനീക്കം. ഗള്‍ഫില്‍ കഴിയുന്ന ഇയാളെ അറസ്റ്റ് ചെയ്താല്‍ ഗൂഢാലോചനയുടെ ചുരുളഴിയുമെന്നും പൊലീസ് കരുതുന്നു.
അതേസമയം, തനിക്കറിയാവുന്ന വിവരമെല്ലാം പൊലീസിന് നല്‍കിയതായി ഷീന ഷുക്കൂര്‍ മാധ്യമത്തോട് പറഞ്ഞു. വാട്സ്ആപ് ചിത്രം അയച്ചയാളുടെ ലഭ്യമായ വിവരം പൊലീസിന് കൈമാറിയതായും അവര്‍ വ്യക്തമാക്കി. കഴിഞ്ഞമാസമാണ് കാലിക്കറ്റ് പരീക്ഷാകണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടിക്ക് എം.ജി പി.വി.സിയുടെ മൊബൈല്‍ ഫോണില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റിന്‍െറ ചിത്രം ലഭിച്ചത്. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കെ.പി. ജാസില്‍ കരീം എന്നയാളുടെ പേരിലുള്ള ബി.കോം വ്യാജ സര്‍ട്ടിഫിക്കറ്റാണ് കണ്ടത്തെിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.