ശ്രീരാമകൃഷ്ണന് രാജഗോപാലിന്‍റെ വോട്ട്: ബി.ജെ.പിയിൽ ഭിന്നതയില്ലെന്ന് കുമ്മനം

തിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി പി.ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതിൽ ബി.ജെ.പിയിൽ ഭിന്നതയില്ലെന്ന് ഒ.രാജഗോപാലിന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പാർട്ടി ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നില്ലെന്നും ഇക്കാര്യം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു യുഡിഎഫ് അംഗത്തിന്‍റെ വോട്ട് ചോർന്നതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരണം നൽകണം. ഉമ്മൻ ചാണ്ടിയുടെ വോട്ടാണോ ചോർന്നത് അതല്ല മറ്റാരെങ്കിലുമാണോ വോട്ട് ചോർത്തിയതെന്ന കാര്യം വ്യകതമാക്കാൻ ചെന്നിത്തലക്ക് ബാധ്യതയുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.