സംസ്ഥാന ടെലിവിഷന്‍ അവാർഡ്​; മീഡിയവണിന് മൂന്ന് പുരസ്കാരങ്ങള്‍

തിരുവനന്തപുരം: 2014, 2015 വര്‍ഷങ്ങളിലെ സംസ്ഥാന ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്നു പുരസ്കാരങ്ങള്‍ മീഡിയവണ്‍ നേടി. 2014ല്‍ കുട്ടികള്‍ക്കായി സംപ്രേഷണം ചെയ്ത ‘തുള്ളി’യാണ് മികച്ച കുട്ടികളുടെ പരിപാടി. റഞ്ചി സൈനാണ് സംവിധായകന്‍. 2015ല്‍ സംപ്രേഷണം ചെയ്ത നാടകാന്ത്യമാണ് മികച്ച ടെലി ഷോര്‍ട്ട് ഫിലിം. മീഡിയവണ്‍ സ്പെഷല്‍ കറസ്പോണ്ടന്‍റ് വിധു വിന്‍സെന്‍റാണ് സംവിധാനവും തിരക്കഥയും. 40,000 രൂപയാണ് സമ്മാനത്തുക. ഇതിലെ അഭിനയത്തിന് മുന്‍ഷി ബൈജു മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായി.

പ്രേം പ്രകാശാണ് മികച്ച രണ്ടാമത്തെ നടന്‍. 2015 ലെ മികച്ച ടെലിസീരിയലായി കെ.കെ. രാജീവ് സംവിധാനം ചെയ്ത ഈശ്വരന്‍ സാക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകരായി ഇ.എം. അഷറഫ്, കെ.കെ. രാജീവ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി ജാനകി നായര്‍, രണ്ടാമത്തെ നടി ദിവ്യപ്രഭ, മികച്ച ബാലതാരം ആരോമല്‍.
കഥാവിഭാഗത്തിലെ മറ്റ് അവാര്‍ഡുകള്‍: മികച്ച ടെലിഫിലിം ലോംഗ്: ബോംഴൂര്‍ മയ്യഴി,  കഥാകൃത്ത്: സലിന്‍ മാങ്കുഴി, കോമഡി പ്രോഗ്രാം: തട്ടീം മുട്ടീം, കൊമേഡിയന്‍: നസീര്‍ സംക്രാന്തി.

ഡബിങ് ആര്‍ട്ടിസ്റ്റുകള്‍: രാജേഷ്, ആനന്ദവല്ലി. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം: മരമച്ഛന്‍, മികച്ച കാമറാമാന്‍: ഫൗസിയ ഫാത്തിമ. ചിത്രസംയോജകന്‍: എം. ശിവശങ്കര്‍, സംഗീത സംവിധായകന്‍: വിശ്വജിത്. ശബ്ദലേഖകന്‍: ടി. കൃഷ്ണനുണ്ണി. മികച്ച കലാസംവിധായകന്‍: സന്തുഭായ്. പ്രത്യേക ജൂറി പരാമര്‍ശം: കുമാരന്‍: ഒരു നാട്ടുകൊക്കിന്‍െറ സെല്‍ഫി (ടെലിഫിലിം) കരകുളം ചന്ദ്രന്‍ (നടന്‍) അനുജത് സിന്ധു വിനയലാല്‍ ( ബാലതാരം).
കഥേതര വിഭാഗത്തില്‍ മികച്ച ഡോക്യുമെന്‍ററി: (ജനറല്‍) കനലാടി,(സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ്). കുട്ടനാട് ഒരു അപൂര്‍വ മരുത തിണ, (ബയോഗ്രഫി) മറുവിളി, (വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍) അമ്മ, മികച്ച എജുക്കേഷന്‍ പ്രോഗ്രാം ഒരു ദേശത്തിന്‍െറ പോരാട്ട ചരിത്രം, മികച്ച ആങ്കര്‍: എജുക്കേഷന്‍ പ്രോഗ്രാം ഗോവിന്ദ് പത്മസൂര്യ. സംവിധായകന്‍ (ഡോക്യുമെന്‍ററി) രഞ്ജിത് കുമാര്‍, ന്യൂസ് കാമറാമാന്‍: സതീഷ് എസ്. പിള്ള, വാര്‍ത്താവതാരകന്‍: എന്‍.പി. ചന്ദ്രശേഖരന്‍, ഫിറോസ് സാലി മുഹമ്മദ്, ആങ്കര്‍: സനല്‍ പോറ്റി, കമന്‍േററ്റര്‍: പ്രവീണ്‍ ഇറവങ്കര, ഇന്‍റര്‍വ്യൂവര്‍: ജോണി ലൂക്കോസ്, ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്: ബിജു പങ്കജ്, ടി.വി ഷോ: ഞങ്ങള്‍ക്കും പറയാനുണ്ട്, കുട്ടികളുടെ പരിപാടി: കിളിക്കൂട്, പ്രത്യേക ജൂറി പരാമര്‍ശം: ബിജു പങ്കജ്, എം. വേണുകുമാര്‍, ബി.എസ്. രതീഷ് (സംവിധാനം), അജീഷ് (കാമറാപേഴ്സണ്‍), നിഷ ജെബി (വാര്‍ത്താവതരണം) ബിജു മുത്തത്തി (ആങ്കര്‍), റോമി മാത്യു (ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്).
വെള്ളിയാഴ്ച തിരുവനന്തപുരത്ത് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.     

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.