Posted On
date_range Updated On
date_range ട്രെയിന്‍ യാത്രക്കിടെ ദമ്പതികളുടെ 40 പവന്‍ കവര്‍ന്നു
ചെങ്ങന്നൂര്‍: രാജസ്ഥാനിലെ സിക്കറില്‍നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികളുടെ 40 പവന്‍ ആഭരണം കവര്‍ന്നു. ചെങ്ങന്നൂര്‍ തിട്ടമേല്‍ അരമന റോഡില്‍ ഗുരുസദനം വീട്ടില്‍ ബിജുഗോപിനാഥ് (41), ഭാര്യ സ്മിത (37), മക്കളായ കൃഷ്ണ (12), ഭാഗ്യശ്രീ(8) എന്നിവരുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ദമ്പതികള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 27ന് സിക്കറില്‍നിന്ന് ബസില്‍ ജയ്പൂരിലും അവിടെനിന്ന് ട്രെയിന്‍ മാര്‍ഗം ആഗ്രയിലും എത്തിയ ഇവര്‍ 28ന് കേരള എക്സ്പ്രസിലാണ് ചെങ്ങന്നൂരിലേക്ക് യാത്രതുടര്‍ന്നത്. ബിജുവിന്‍െറ സഹോദരന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ നാട്ടിലേക്ക് വന്നത്. 30ന് ഉച്ചക്ക് വീട്ടിലത്തെിയശേഷമാണ് സ്വര്‍ണം സൂക്ഷിച്ച ബാഗ് നഷ്ടപ്പെട്ടത് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.