കോന്നിയില്‍ ദളിത് സ്ത്രീക്ക് പീഡനം: അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കോന്നി: ദളിത് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ ബംഗാളി യുവാവിനെ പൊലീസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളിയായ ചോട്ടുവെന്ന  പ്രദീപാണ് അറസ്റ്റിലായത്. കോന്നി പെരിങ്ങോട്ടൂരില്‍ അമ്പതുകാരിയായ സ്ത്രീയാണ് പീഡനത്തിനിരയായത്. ഇവരുടെ  മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 കോന്നി മെഡിക്കല്‍  കോളേജിനു സമീപം താമസിക്കുന്ന സ്ത്രീയെ കഴിഞ്ഞ ദിവസം രാത്രിയാണ് പീഡനത്തിനിരയായത്. മെഡിക്കല്‍ കോളജില്‍ നിര്‍മാണ പണിക്കത്തെിയ യുവാവ് സമീപ പ്രദേശത്ത് വീട്ടില്‍ ഒറ്റക്കു താമസിക്കുകയായിരുന്ന  സ്ത്രീയെ ആക്രമിച്ച് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. നിലവിളികേട്ടത്തെിയ അയല്‍വാസികളാണ് അവശയായ സ്ത്രീയെ ആശുപത്രിയിലത്തെിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.