തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 1,04,787 പേർ പ്രവേശത്തിന് യോഗ്യത നേടി. കണ്ണൂർ ജില്ലയിലെ കോയോട് ബൈത്തുസ്സലാമിൽ മുഹമ്മദ് മുനവിറിനാണ് ഒന്നാം റാങ്ക്. 960 മാർക്കാണ് മുനവിറിന് ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയും ചെന്നൈ അഡയാർ പരമേശ്വരി നഗറിൽ താമസക്കാരനുമായ ലക്ഷിൻ ദേവ്. ബി (956 മാർക്ക്), എറണാകുളം ചെങ്ങമനാട് വടക്കൻ ഹൗസിൽ ബെൻസൻ ജേക്ക് എൽദോ (955 മാർക്ക്) എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പ്രവേശന പരീക്ഷ ജോയിന്‍റ് കമ്മിഷണര്‍ മാവോജി എന്നിവർ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.
റമീസ ജഹാൻ എം.പി (മലപ്പുറം), കെവിൻ ജോയി പുല്ലൂക്കര (തൃശൂർ), അജയ്.എസ്.നായർ (എറണാകുളം), ആസിഫ് അബാൻ കെ (മലപ്പുറം), ഹരികൃഷ്ണൻ കെ. (കോഴിക്കോട്), അലീന അഗസ്റ്റിൻ (കോട്ടയം), നിഹ് ല. എ (മലപ്പുറം) എന്നിവർക്കാണ് നാലുമുതൽ പത്ത് വരെ റാങ്ക് ലഭിച്ചത്.
എസ്.സി വിഭാഗത്തിൽ ബിപിൻ.ജി.രാജും അരവിന്ദ് രാജനും ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. സാങ്കേതിക കാരണങ്ങളാൽ എസ്.ടി വിഭാഗത്തിലെ ഒന്നാംറാങ്ക് പ്രഖ്യാപിച്ചിട്ടില്ല. കാസർകോട് നിന്നുള്ള മേഘ്ന വി.ക്കാണ് രണ്ടാം റാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.