Posted On
date_range Updated On
date_range ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം: ബാങ്കിങ് പരിഷ്കാരം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 29ന് ദേശീയതല ബാങ്ക് പണിമുടക്ക്. ഇതോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണയും നടത്തും. ബാങ്കുകള്‍ ലയിപ്പിക്കുന്ന നയം തിരുത്തുക, വന്‍കിടക്കാരുടെ കിട്ടാക്കടം പിരിക്കാന്‍ നടപടികളും നിയമഭേദഗതിയും കൊണ്ടുവരുക, വായ്പാ കുടിശ്ശിക ക്രിമിനല്‍ കുറ്റമാക്കുക, വന്‍കിട കുടിശ്ശികക്കാരുടെ പേരുകള്‍ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയന്‍സ് നേതാക്കള്‍ അറിയിച്ചു. എസ്.ബി.ടി -എസ്.ബി.ഐ ലയനം നടപ്പാക്കരുതെന്ന് സംസ്ഥാന നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാന്‍ കേന്ദ്രം തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.