ഇടുക്കി മെഡിക്കല്‍ കോളജ്: മൂന്നാം ബാച്ചിലേക്കുള്ള അപേക്ഷയും തള്ളി

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശ അപേക്ഷയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തള്ളി. അപേക്ഷഫീസായി സമര്‍പ്പിച്ച മൂന്നുലക്ഷം രൂപയുടെ ഡി.ഡിയും കൗണ്‍സില്‍ തിരിച്ചയച്ചു. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം മെഡിക്കല്‍ കോളജിലത്തെി. 2017-18 അധ്യയന വര്‍ഷത്തെ പ്രവേശത്തിന് അംഗീകാരം ആവശ്യപ്പെട്ടുള്ള അപേക്ഷ ഈമാസം ഏഴിനാണ് സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ അപേക്ഷയും ഫീസും സ്വീകരിക്കാനാവില്ളെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. അടിസ്ഥാനസൗകര്യം ഒരുക്കണമെന്ന് പലതവണ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പുതിയ അപേക്ഷയും തള്ളിയതെന്നാണ് സൂചന. ഒന്നാം ബാച്ചിലേക്ക് അനുമതി നല്‍കിയത് നിബന്ധനകളോടെയായിരുന്നു. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ സത്യവാങ്മൂലം വാങ്ങിയാണ് രണ്ടാം ബാച്ചിലേക്ക് അനുമതി നല്‍കിയത്. എന്നാല്‍, സൗകര്യമൊരുക്കാത്തതിനാല്‍ ഈ വര്‍ഷത്തെ പ്രവേശം കഴിഞ്ഞ ഡിസംബര്‍ 31ന് റദ്ദാക്കി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടുത്തവര്‍ഷത്തെ പ്രേവേശാനുമതിക്കായി അപേക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.