വി.എസിന്‍െറ നിയമനം മന്ത്രിസഭയുടെ പരിഗണനയില്‍ വന്നില്ല

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍െറ ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ നിയമനം ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിലും പരിഗണനക്ക് വന്നില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വി.എസിന്‍െറ ഇരട്ടപ്പദവി കുരുക്ക് ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തിയിരുന്നു. അതിനാല്‍ ഉടന്‍ നിയമനമുണ്ടാവുമെന്നായിരുന്നു കരുതിയിരുന്നത്. നിയമഭേദഗതി വരുത്തിയെങ്കിലും കമീഷന്‍െറ ഘടന സംബന്ധിച്ച് അന്തിമരൂപം ആവാത്ത സാഹചര്യത്തിലാണ് വിഷയം പരിഗണിക്കാതിരുന്നത്. ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്ത ശേഷമേ ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയുള്ളൂ. അധ്യക്ഷന് പുറമേ രണ്ടോ മൂന്നോ അംഗങ്ങളും ഭരണ പരിഷ്കാര കമീഷനില്‍ ഉണ്ടാകും. ഇവരുടെ പേരും തീരുമാനിക്കേണ്ടതുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.