എസ്.ബി.ടി ലയനത്തിനെതിരെ കേരള എം.പിമാര്‍

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരള എം.പിമാര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സി.പി.എമ്മിലെ എം.ബി. രാജേഷാണ് വിഷയം ഉന്നയിച്ചത്. പി. കരുണാകരന്‍, പി.കെ. ബിജു, കെ.സി. വേണുഗോപാല്‍, എം.ഐ. ഷാനവാസ്, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും രാജേഷിനെ പിന്തുണച്ച് രംഗത്തത്തെി.
കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് എസ്.ബി.ടിയെന്ന് രാജേഷ് ചൂണ്ടിക്കാട്ടി. കേരളത്തിന്‍െറ തനത് ബാങ്കായി അറിയപ്പെടുന്ന എസ്.ബി.ടിക്ക് 850ല്‍പരം ശാഖകള്‍ സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്.
67,000 കോടി രൂപ വായ്പ നല്‍കിയിട്ടുമുണ്ട്. വായ്പാ നിക്ഷേപ അനുപാതം 67 ശതമാനമാണെങ്കില്‍ എസ്.ബി.ഐയുടേത് 55 ശതമാനം മാത്രമാണ്. സ്വീകരിക്കുന്ന നിക്ഷേപത്തിന് ആനുപാതികമായി വായ്പ നല്‍കാന്‍ എസ്.ബി.ഐ തയാറായെന്നുവരില്ല.
കേരളത്തിലെ വിദ്യാഭ്യാസ വായ്പകളില്‍ 60 ശതമാനവും എസ്.ബി.ടിയുടേതാണ്. മുന്‍ഗണനാ മേഖലകളില്‍ വായ്പ നല്‍കുന്നതിലും എസ്.ബി.ടിയാണ് മുന്നില്‍. ചെറുകിട വ്യാപാരി, വ്യവസായികള്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമൊക്കെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ എസ്.ബി.ടിക്ക് ഗണ്യമായ പങ്കുണ്ട്. ഇതിനിടയില്‍ എസ്.ബി.ഐയുമായി ലയിപ്പിക്കുന്നത് കേരളത്തിന്‍െറ സമ്പദ്രംഗത്ത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.
ലയന നടപടികളാകട്ടെ, സുതാര്യമല്ല. 1,170 കോടി രൂപ ലയനത്തിന് നീക്കിവെച്ചിട്ടുണ്ട്. എസ്.ബി.ടി കടക്കെണിയിലാണെന്ന പ്രതീതിയാണ് ഇതിലൂടെ ഉണ്ടാവുന്നത്. എന്നാല്‍, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്.
കേരളത്തിന്‍െറ പൊതുവികാരം മുന്‍നിര്‍ത്തി എസ്.ബി.ടി ലയനത്തിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍െറ താല്‍പര്യം മുന്‍നിര്‍ത്തി എസ്.ബി.ടി ലയനതീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രാജേഷ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.