വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിയമനം നീളുന്നു; അന്വേഷണം പ്രതിസന്ധിയില്‍

തിരുവനന്തപുരം: അഴിമതിക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ നിയമനത്തില്‍ അനിശ്ചിതത്വം തുടരുന്നു. സുപ്രധാന കേസുകള്‍ കൈകാര്യംചെയ്യുന്ന യൂനിറ്റുകളിലുള്‍പ്പെടെ ഉദ്യോഗസ്ഥരുടെ നിയമനം നീളുന്നത് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കുന്നു. ടൈറ്റാനിയം, സ്പോര്‍ട്സ് കൗണ്‍സില്‍, സോളാര്‍ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുതിയനിയമനം നടന്നിട്ടില്ല.

ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് പ്രത്യേക യൂനിറ്റ്-ഒന്ന് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, സ്പോര്‍ട്സ് കൗണ്‍സിലിലെ തിരിമറികള്‍ അന്വേഷിക്കുന്ന തിരുവനന്തപുരം യൂനിറ്റ് ഡിവൈ.എസ്.പി ആര്‍. മഹേഷ്, സോളാര്‍ കേസ് ആദ്യം അന്വേഷിച്ച ഡിവൈ.എസ്.പി ഹരികൃഷ്ണന്‍െറ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച്  അന്വേഷിക്കുന്ന എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍  ഡിവൈ.എസ്.പി കെ.ആര്‍. വേണുഗോപാല്‍ എന്നിവരെ സ്ഥലംമാറ്റിയത് വലിയ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇവര്‍ക്കുപകരം ഇതുവരെ നിയമനമുണ്ടായിട്ടില്ല. ടൈറ്റാനിയം അഴിമതി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശം. സ്പോര്‍ട്സ് കൗണ്‍സില്‍ അഴിമതിയിലെ അന്വേഷണവും നിര്‍ണായകഘട്ടത്തിലാണ്. വിജിലന്‍സിന്‍െറ വിവിധ യൂനിറ്റുകളില്‍ നിന്ന് 20ഓളം സി.ഐമാരെ സ്ഥലംമാറ്റിയിട്ടും പകരം നിയമനം നടന്നിട്ടില്ല. പുതിയ ആളുകളത്തൊത്തതിനാല്‍ ഇവര്‍ക്ക് സ്ഥലംമാറാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ ഉദ്യോഗസ്ഥര്‍ ചുമതലയെടുക്കേണ്ട പുതിയ യൂനിറ്റുകളുടെ പ്രവര്‍ത്തനവും താളംതെറ്റുന്നു. 35ഓളം സി.ഐമാര്‍ ഇപ്പോള്‍ ചുമതലകാത്ത് കഴിയുമ്പോഴാണ് സര്‍ക്കാറിന്‍െറ മെല്ളെപ്പോക്ക്. വിജിലന്‍സില്‍ പ്രവര്‍ത്തിക്കാന്‍ പൊതുവേ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യക്കുറവാണ്. നിയമം കാത്തുകഴിയുന്നവര്‍, തങ്ങളെ വിജിലന്‍സിലേക്ക് അയക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനെ കണ്ടിരുന്നു. ഇതുമൂലമാണ് നിയമനങ്ങള്‍ വീണ്ടും നീളുന്നതത്രെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.