Posted On
date_range Updated On
date_range ഹരിത ട്രൈബ്യൂണല്‍ സിറ്റിങ് ആഗസ്റ്റ് എട്ടിലേക്ക് മാറ്റി
കൊച്ചി: വ്യാഴാഴ്ച കൊച്ചിയില്‍ നടത്താനിരുന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ സര്‍ക്യൂട്ട് ബെഞ്ച് സിറ്റിങ് ഓഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. ഭരണപരമായ കാരണങ്ങളാലാണ് സിറ്റിങ് മാറ്റിവെക്കുന്നത്.
ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധവും നിയന്ത്രണവും ഏര്‍പ്പെടുത്തി മേയ് 23ന് ട്രൈബ്യൂണലിന്‍െറ ഇടക്കാല ഉത്തരവുണ്ടായിരുന്നു. സര്‍ക്യൂട്ട് ബെഞ്ചിന്‍െറ ആദ്യ സിറ്റിങ്ങില്‍ തന്നെയായിരുന്നു പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചും പൊതു ഉപയോഗത്തിനുള്ളവക്കൊഴികെ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കരുതെന്നുമുള്ള ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട കക്ഷിചേരല്‍ ഹരജികളും വിശദീകരണങ്ങളും സത്യവാങ്മൂലങ്ങളുമുള്‍പ്പെടെ ജൂലൈ 29ന് നടക്കേണ്ട സിറ്റിങ്ങില്‍ പരിഗണിക്കേണ്ടതായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.