മാവോവാദി നേതാവ് വിനോദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിരിച്ചേല്‍പ്പിച്ചു
പെരിന്തല്‍മണ്ണ: പാണ്ടിക്കാട്ടുനിന്ന് ജൂലൈ 17ന് അറസ്റ്റിലായ മാവോവാദി നേതാവ് വിനോദ് എന്ന വിനുവിനെ (34) അഞ്ച് ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലിനും തെളിവ് ശേഖരിക്കലിനും ശേഷം ചൊവ്വാഴ്ച പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ തിരിച്ചേല്‍പ്പിച്ചു.
ഇയാളെ റിമാന്‍ഡ് ചെയ്തു. തണ്ടര്‍ബോള്‍ട്ട് ഭടന്മാരുടെ കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. റിമാന്‍ഡിലായിരുന്ന ഇയാളെ ജൂലൈ 22നാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) നേതാവായ ഇയാള്‍ തൃശൂര്‍ ദേശമംഗലം സ്വദേശിയാണ്.
മൂന്ന് വര്‍ഷമായി മാവോയിസ്റ്റ് സജീവ പ്രവര്‍ത്തകനായ വിനോദ് ഒളിസങ്കേതങ്ങളില്‍നിന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു. രണ്ടാഴ്ച മുമ്പ് പാണ്ടിക്കാട് മൂരിപ്പാടത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.