രജിസ്ട്രേഷന്‍ നിരക്ക് വര്‍ധിപ്പിച്ചത് തെറ്റായ നടപടിയെന്ന് സുധീരന്‍

തിരുവനന്തപുരം:  സര്‍ക്കാരിന് പണം കണ്ടത്തൊന്‍ ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ച ധനകാര്യമന്ത്രി തോമസ് ഐസകിന്‍റെ നടപടി പാളിപ്പോയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. രജിസ്ട്രേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ പിതൃസ്വത്ത് അനുഭവിക്കണമെങ്കില്‍ പീഡനമേല്‍ക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. സര്‍ക്കാരിന് പണം കണ്ടത്തൊന്‍ ഈ മേഖലയെ തിരഞ്ഞെടുത്തത് തോമസ് ഐസക്കിന് പറ്റിയ പിഴവാണെന്നും വി.എം സുധീരന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

യു.ഡി.എഫ് ഭരണകാലത്തെ രജിസ്ട്രേഷന്‍ രീതികളിലേക്ക് തിരിച്ചുപോകാന്‍ മന്രതി തയാറാകണം.രജിസ്ട്രേഷന്‍ നിരക്കില്‍ നാമമാത്ര ഇളവുകള്‍ നല്‍കി ജനങ്ങളെ ദുരതത്തിലാക്കാന്‍ അനുവദിക്കില്ളെന്നും സുധീരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് പുതിയ സര്‍ക്കാറിന്‍റെ വിവാദ തീരുമാനങ്ങളിലെ അവസാന അദ്ധ്യായമാണ്. സി.പി.എം പോലുള്ള രാഷ്ട്രീയ പാര്‍ട്ടി സ്വീകരിച്ച് പോരുന്ന സാമ്പത്തിക നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളാണ് ഗീത ഗോപിനാഥ്. അവരെ ഇടതുപക്ഷ സര്‍ക്കാര്‍  മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും സുധീരന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.