10 വയസ്സുകാരന്‍െറ മരണം: ചികിത്സാ പിഴവ് മൂലമെന്ന് പരാതി

ഹരിപ്പാട്: പനിയും ശ്വാസം മുട്ടലുമായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ ബാലന്‍ മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍. കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റില്‍ ഉതുന്തറയില്‍ സുരേഷ് രജനി ദമ്പതികളുടെ മകന്‍ രഞ്ജിത്താണ് (അംബരീഷ്-10) മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് രോഗം കലശലായ രഞ്ജിത്തിനെ മാതാപിതാക്കള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ശ്വാസം മുട്ടലിനുള്ള കുത്തിവെപ്പ്  നല്‍കി. എന്നാല്‍,  കുട്ടിക്ക് അലര്‍ജിയുള്ള വിവരം ഡോക്ടറെ അറിയിച്ചിരുന്നെന്നും  കുത്തിവെപ്പ് വേണ്ട എന്ന് പറഞ്ഞിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.  ഇത് കണക്കിലെടുക്കാതെ ഡോക്ടര്‍  കുത്തിവെപ്പ് നല്‍കിയതോടെ കുട്ടി രക്തം ഛര്‍ദിച്ച് കുഴഞ്ഞ് വീണു. അതോടെ  വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ചികിത്സാ വിവരങ്ങള്‍ റഫറന്‍സായി നല്‍കിയില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നും രക്തം ഛര്‍ദിച്ച കുട്ടി മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ചെറുപ്പം മുതല്‍ ശ്വാസംമുട്ടലിന് രഞ്ജിത്ത് ഹോമിയോ മരുന്നാണ് കഴിച്ചിരുന്നത്. രഞ്ജിത്ത് കുമാരപുരം ആത്മവിദ്യാസംഘം എല്‍.പി.എസ് നാലാം ക്ളാസ് വിദ്യാര്‍ഥിയാണ്. അച്ചുവാണ് സഹോദരി.
ചികിത്സാ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ളോക് പഞ്ചായത്ത് അംഗം യു. ദിലീപ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. അതേസമയം ചികിത്സയില്‍ പിഴവില്ളെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജെ.ഷേര്‍ലി അറിയിച്ചു. ഇത്തരം ഘട്ടങ്ങളില്‍ സാധാരണ നല്‍കാറുള്ള ജീവന്‍ രക്ഷാ ഒൗഷധമായ എസ്കോര്‍ലിന്‍ കുത്തിവെപ്പാണ്  നല്‍കിയതെന്നും ഡോക്ടര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.