പിണറായി മാധ്യമങ്ങളെ ഭയപ്പെടുന്നത് എന്തിനെന്ന് ചെന്നിത്തല

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ ഭയപ്പെടുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണ്. മാധ്യമങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്നത് സാധാരണ നടപടിക്രമമാണ്. അതിന് പോലും മുഖ്യമന്ത്രി തയാറാവുന്നില്ല. ജനങ്ങളെ ഇരുട്ടിൽ നിർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഹൈകോടതിയിലും വഞ്ചിയൂര്‍ കോടതിയിലും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്‌ക്രിയമായിരുന്നു. രണ്ട് സംഭവങ്ങളിലും ഗുരുതരമായ വീഴ്ചയാണുണ്ടായത്. ഒരു കാരണവശാലും ഇത് ന്യായീകരിക്കാനാകില്ല. പൊലീസിന്‍റെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. സംഘര്‍ഷമുണ്ടായത് നിര്‍ഭാഗ്യകരമായിപ്പോയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.