ഇടുക്കി ഹര്‍ത്താല്‍ പൂര്‍ണം

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ പൂര്‍ണം. അനിഷ്ട സംഭവങ്ങളില്ല. തോട്ടം മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. എന്നാല്‍, നഗരപ്രദേശങ്ങളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സ്വകാര്യ ബസുകള്‍ ഓടിയില്ല. കെ.എസ്.ആര്‍.ടി.സി പതിവുപോലെ സര്‍വിസ് നടത്തി. മറ്റ് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. തൊടുപുഴ ഗാന്ധി സ്ക്വയറില്‍ പ്രവര്‍ത്തകര്‍ തടഞ്ഞ വാഹനം പൊലീസ് കടത്തിവിടാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. കട്ടപ്പനയില്‍ വില്‍പന നികുതി ഓഫിസ് ബലമായി അടപ്പിച്ചു. ഇരവികുളം ദേശീയ പാര്‍ക്ക് അടപ്പിക്കാനുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം വിജയിച്ചില്ല.
സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു. ഇടുക്കി കലക്ടറേറ്റില്‍ 20 ശതമാനം പേര്‍ മാത്രമാണ് ജോലിക്കത്തെിയത്.
തൊടുപുഴ താലൂക്ക് ഓഫിസിലെ 94 ജീവനക്കാരില്‍ 39 പേര്‍ ഹാജരായി. ഹര്‍ത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.