ഇടുക്കി മെഡിക്കല്‍ കോളജ്: സമയപരിധി കഴിഞ്ഞു; പ്രവര്‍ത്തനം നിലക്കും

ചെറുതോണി: പുതിയ ബാച്ചിലേക്ക് പ്രവേശത്തിന് അംഗീകാരം ലഭിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ച അവസാനിച്ചതോടെ ഇടുക്കി മെഡിക്കല്‍ കോളജിന്‍െറ പ്രവര്‍ത്തനം നിലക്കുമെന്ന് ഉറപ്പായി. ഇതിനിടെ ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതോടെ ഒരു ഡെസന്‍ രോഗികളും വിഷമത്തിലായി. വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലത്തെുന്ന രോഗികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിട്ടു തുടങ്ങി.

മഴക്കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേര്‍ എത്തുന്നുണ്ട്. ആകെ 40 ഡോക്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആദ്യം ഏഴു പേരെയും പിന്നീട് 12 പേരെയും സ്ഥലംമാറ്റി. ശേഷിക്കുന്നത് 21 ഡോക്ടര്‍മാരാണ്. ഒരു വര്‍ഷമായി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കമ്മിറ്റികളൊന്നും യോഗം ചേരാറില്ളെന്ന് സ്പെഷല്‍ ഓഫിസര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏകശിശുരോഗ വിദഗ്ധന്‍, അസ്ഥിരോഗ വിദഗ്ധന്‍, നേത്രരോഗ വിദഗ്ധന്‍ എന്നിവരും സ്ഥലംമാറ്റിയവരില്‍ ഉള്‍പ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.