സോളാര്‍ കമീഷനില്‍ ചോദ്യങ്ങള്‍ക്ക് മറുപടിപറയാതെ തിരുവഞ്ചൂര്‍

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ കൃത്യമായ മറുപടിനല്‍കാതെ മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷന്‍ എം.എല്‍.എയുടെ  നിസ്സഹകരണം. കണ്ടില്ല, കേട്ടില്ല, അറിയില്ല എന്ന മട്ടിലുള്ള തിരുവഞ്ചൂരിന്‍െറ മറുപടിയില്‍ സോളാര്‍ ജുഡീഷ്യല്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന് കടുത്ത അതൃപ്തി. കേസുമായി  ബന്ധപ്പെട്ട് ഒന്നും അറിയില്ളെന്നും ഓര്‍മയില്‍ ഇല്ളെന്നും പറഞ്ഞ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാന്‍ ആരെയും അനുവദിക്കില്ളെന്ന് കമീഷന്‍ മുന്നറിയിപ്പ് നല്‍കി.

കോളിളക്കമുണ്ടാക്കിയ കേസില്‍ വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനാണ് താങ്കള്‍കൂടി പങ്കാളിയായിരുന്ന മുന്‍ സര്‍ക്കാര്‍ കമീഷനെ നിയമിച്ചതെന്ന് തിരുവഞ്ചൂരിനോട് ജ. ശിവരാജന്‍ പറഞ്ഞു. കമീഷനെ സഹായിക്കാനുള്ള വിവരങ്ങള്‍ നല്‍കാന്‍ താങ്കള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജനങ്ങള്‍ ഏല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഉന്നത പദവി അലങ്കരിച്ചവര്‍ക്ക്  വീഴ്ചസംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് കമീഷന്‍െറ ഉത്തരവാദിത്തം. ആരെയും ശിക്ഷിക്കാന്‍ കമീഷന് അധികാരമില്ല.

കേസുമായി  ബന്ധപ്പെട്ട്് ഉയര്‍ന്ന ലൈംഗികാരോപണങ്ങളല്ല മുഖ്യപ്രശ്നം. ഉന്നതസ്ഥാനീയരായ നിരവധി വ്യക്തികളും അവരുടെ കുടുംബാംഗങ്ങളുമാണ് ആരോപണശരങ്ങളേറ്റ് മുള്‍മുള്‍മുനയിലായിരിക്കുന്നത്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഓര്‍മയില്ല, അറിയില്ല എന്ന് ഒഴുക്കന്‍ മറുപടി നല്‍കി തമാശയായി കാണരുതെന്നും കമീഷന്‍ ഓര്‍മിപ്പിച്ചു.

സരിത എസ്. നായരെ എന്ന്, എവിടെ വെച്ച്, എപ്പോള്‍ അറസ്റ്റ് ചെയ്തെന്ന ചോദ്യത്തിന് സംഭവത്തെപ്പറ്റി ഓര്‍മയില്ളെന്ന് തിരുവഞ്ചൂര്‍ മറുപടി നല്‍കിയതാണ് കമീഷനെ ചൊടിപ്പിച്ചത്. സരിതയുടെ അറസ്റ്റ് ഉള്‍പ്പെടെ കാര്യങ്ങള്‍ അറിയാമെങ്കിലും അത് മറച്ചുവെച്ചാണ് മറുപടി പറയുന്നതെന്ന അഭിഭാഷന്‍െറ ആരോപണവും തിരുവഞ്ചൂര്‍ നിഷേധിച്ചു.

താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ സരിതയുടെയും ബിജു രാധാകൃഷണന്‍െറയും തട്ടിപ്പുകള്‍ അന്വേഷിക്കാനാണ് പ്രത്യേകസംഘത്തെ നിയമിച്ചതെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ ഫോണ്‍ വിളികളുടെ ചുരുളഴിക്കാന്‍ വേണ്ടിയായിരുന്നില്ളെന്നും തിരുവഞ്ചൂര്‍ മൊഴിനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.