Posted On
date_range Updated On
date_range യുവതിയെ കയറിപിടിച്ച കേസിൽ വീഴ്ച പറ്റിയിട്ടില്ല -ഡി.ജി.പി
കൊച്ചി: ഗവ. പ്ലീഡര്‍ യുവതിയെ കയറിപിടിച്ച കേസില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേസിന്‍റെ അന്വേഷണം വനിതാ എസ്.ഐക്ക് കൈമാറിയിട്ടുണ്ട്. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന അഭിഭാഷകരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇതന്വേഷിക്കാന്‍ ആലുവ റൂറല്‍ എസ്.പി ഉണ്ണിരാജയെ ചുമതലപ്പെടുത്തിയതായും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേസ് അന്വേഷണത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ സംഘം ഡി.ജി.പിയെ കണ്ടു. മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരന്‍റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.