Posted On
date_range Updated On
date_range ഹജ്ജ് സര്‍വിസിന് സൗദി എയര്‍ലൈന്‍സിന്‍െറ 24 വിമാനങ്ങള്‍
നെടുമ്പാശ്ശേരി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി സൗദി എയര്‍ലൈന്‍സിന്‍െറ 24 വിമാനങ്ങള്‍ സര്‍വിസ് നടത്തും. ഈ വര്‍ഷം സൗദി എയര്‍ലൈന്‍സിനാണ് സംസ്ഥാനത്തുനിന്നുള്ള സര്‍വിസിന് അനുമതി. ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ കൊച്ചി വിമാനത്താവളത്തില്‍നിന്നാണ് സര്‍വിസ്. 22ന് മുഖ്യമന്ത്രി ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 300 പേര്‍ ആദ്യ വിമാനത്തില്‍ യാത്രയാകും.
450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് പിന്നീടുള്ള 23 സര്‍വിസുകള്‍ക്ക് ഉപയോഗിക്കുക. 23 മുതല്‍ 31 വരെയുള്ള തീയതികളില്‍ രണ്ട് വിമാനങ്ങള്‍ വീതം തീര്‍ഥാടകരെയും കൊണ്ട് യാത്രയാകും. സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ ഓരോ വിമാനവും സര്‍വിസ് നടത്തും. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ തീര്‍ഥാടകരും കൊച്ചിയില്‍നിന്നാണ് യാത്രയാകുന്നത്. കേരളത്തില്‍നിന്ന് ഇത്തവണ 10051 പേര്‍ക്കാണ് ഇതുവരെ അനുമതി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.