Posted On
date_range Updated On
date_range കരിപ്പൂര്‍: ഉന്നതതലയോഗം മാറ്റിവെച്ചു
തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടത്താനിരുന്ന ഉന്നതതലയോഗം മാറ്റിവെച്ചു. മുഖ്യമന്ത്രിയുടെ അസൗകര്യം കണക്കിലെടുത്താണിത്. ജൂലൈ 20ന് യോഗം ചേരും. ആവശ്യമായ ഭൂമി ഏറ്റെടുക്കാതെ വിമാനത്താവളത്തിന്‍െറ വികസനം പൂര്‍ത്തിയാക്കാനാവില്ളെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ചര്‍ച്ചക്കായി മന്ത്രിമാരായ കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ, എക്സൈസ്, ഗതാഗത മന്ത്രിമാര്‍ എന്നിവരുടെ യോഗംചേരാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.