കൊച്ചി: യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഗവ. പ്ളീഡര്‍ അറസ്റ്റില്‍. പ്ളീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെയാണ് (47) യുവതിയുടെ പരാതിയത്തെുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് കൊച്ചി ഉണ്യാട്ട് ലെയ്നില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഞാറക്കല്‍ സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ചെന്ന് യുവതി പരാതി നല്‍കുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.