തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാന്‍ ആക്കുന്നതിനുള്ള നിയമതടസ്സം നീക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിന്‍െറ ഭാഗമായി നിയമസഭാംഗത്തെ ഭരണപരിഷ്കരണ കമീഷന്‍െറ ചെയര്‍മാനായി നിയമിക്കുന്നതിലെ അയോഗ്യത നീക്കം ചെയ്തുള്ള 2016ലെ നിയമസഭ (അയോഗ്യതകള്‍ നീക്കംചെയ്യല്‍) ഭേദഗതി ബില്‍ വ്യാഴാഴ്ച നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാനായി നിയമിക്കുമ്പോള്‍ എം.എല്‍.എ എന്ന ആദായകരമായ ഉദ്യോഗം വഹിച്ചാല്‍ അയോഗ്യത കല്‍പിക്കപ്പെട്ടേക്കാവുന്ന ഇരട്ടപദവി എന്ന നിയമക്കുരുക്ക് പരിഹരിക്കുകയാണ് ലക്ഷ്യം. സഭയില്‍ നിയമമന്ത്രി എ.കെ. ബാലന്‍ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം തടസ്സവാദം ഉന്നയിച്ചെങ്കിലും അത് മറികടന്ന് സബ്ജക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. ബില്ലിനെ അച്യുതാനന്ദന്‍ ബില്ളെന്ന് പറയുന്നതാണ് നല്ലതെന്നും നിയമസഭാചട്ടത്തിന്‍െറയും ഭരണഘടനയുടെയും ലംഘനമാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സര്‍ക്കാര്‍നീക്കത്തെ എതിര്‍ത്തു. അതേസമയം, പ്രതിപക്ഷ തടസ്സവാദങ്ങള്‍ തള്ളിയ നിയമമന്ത്രി അയോഗ്യത ഉണ്ടാകാതിരിക്കാന്‍ മാത്രമാണ് നിയമഭേദഗതി അവതരിപ്പിക്കുന്നതെന്നും അതുകൊണ്ടുതന്നെ 10 പൈസയുടെ ചെലവില്ളെന്നും വിശദീകരിച്ചു.
ഭരണഘടനപ്രകാരം ഈ നിയമം കൊണ്ടുവരാന്‍ നിയമസഭക്ക് അധികാരമുണ്ടെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, ഭഗവാന്‍ദാസ് സേഗാളും ഹരിയാന സംസ്ഥാനവും തമ്മിലുള്ള കേസിലെ സുപ്രീം കോടതിവിധിക്ക് അനുസൃതമാണ് ഭേദഗതി. വിധിപ്രകാരം നിയമസഭാംഗത്തിന് ആദായകരമായ പദവി വഹിക്കാന്‍ ആവശ്യമായ നിയമം പാസാക്കാന്‍ നിയമസഭക്ക് അധികാരമുണ്ട്.
ഭരണപരിഷ്കരണ കമീഷനെ ഈ നിയമഭേദഗതിയുടെ ഭാഗമായി രൂപവത്കരിക്കാന്‍ പോകുന്നില്ല. കമീഷന്‍ ചെയര്‍മാന്‍ പദവി ആര് വഹിക്കുമെന്നത് ഈ നിയമത്തിന്‍െറ ഭാഗമല്ല. ഇത് ധനബില്ലിന്‍െറ ഭാഗമല്ല. അതിനാല്‍ ധനകാര്യ മെമ്മോറാണ്ടവും ആവശ്യമില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ചീഫ് വിപ്പിന് കാബിനറ്റ് പദവി നല്‍കാന്‍ ഭേദഗതി കൊണ്ടുവന്നപ്പോഴും നിയമം കൊണ്ടുവന്ന 1951 ഒക്ടോബര്‍ 11 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയിരുന്നു.
അച്യുതാനന്ദന് കാബിനറ്റ് മന്ത്രിയുടെ ആനുകൂല്യം നല്‍കുന്നതിനുള്ള ആദ്യപടിയാണ് ഈ ബില്ളെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ബില്ലിനെ നിയമമാക്കുകയും പ്രാബല്യത്തില്‍ കൊണ്ടുവരുകയും ചെയ്താല്‍ സഞ്ചിതനിധിയില്‍ നിന്ന് ചെലവ് വരും എന്നത് തര്‍ക്കമറ്റ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം. മാണി, എം. ഉമ്മര്‍, രാജു എബ്രഹാം, വി.ഡി. സതീശന്‍, കെ.സി. ജോസഫ്, പി.സി. ജോര്‍ജ്, മുല്ലക്കര രത്നാകരന്‍ എന്നിവരും സംസാരിച്ചു. വി.എസിന്‍െറ സാന്നിധ്യത്തിലായിരുന്നു സഭയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.