വിഎസിന്‍റെ പദവി; നിയമ ഭേദഗതി ബില്‍ ഇന്ന് സഭയില്‍

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കുന്നതിനായുള്ള നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. 1951ലെ കേരള റിമൂവല്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍സ് ആക്ടാണ് ഭേദഗതി ചെയ്യുക.

വി.എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്കാര കമീഷന്‍ ചെയര്‍മാനായാല്‍ ഉണ്ടാകുന്ന ഇരട്ട പദവി പ്രശ്നം ഒഴിവാക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. എം.എൽ.എ ആയ വി.എസ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുള്ള ഭരണപരിഷ്‌കരണ സമിതി അധ്യക്ഷനായാല്‍ നിയമസഭാംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്യും. ഇതൊഴിവാക്കാനാണ് ചീഫ് സെക്രട്ടറി വിജയാനന്ദിന്‍റെ ശിപാര്‍ശ പ്രകാരം നിയമഭേദഗതി ബില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്.

കേരള ചരിത്രത്തില്‍ ഇതുവരെ മൂന്ന് ഭരണപരിഷ്‌കരണ കമ്മീഷനുകള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. 1957ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ആദ്യ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍. 1965ല്‍ വെള്ളോടിയും 1997ല്‍ ഇ കെ നായനാരും ഭരണ പരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്മാരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.