തിരുവനന്തപുരം: തന്‍െറ ബജറ്റ് സ്വപ്നാടനമോ മലര്‍പ്പൊടിക്കാരന്‍െറ സ്വപ്നമോ അല്ളെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സ്വപ്നം ഉറക്കത്തില്‍ കാണുന്നതല്ല, ഉറക്കം കെടുത്തുന്ന തീക്ഷ്ണ പ്രതീക്ഷയാണ്. തന്‍െറ ബജറ്റ് പ്രതിപക്ഷത്തിന്‍െറ ഉറക്കം കെടുത്തുകയാണ്. ആധുനിക പണക്കമ്പോളം പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് സഭയിലുള്ളവര്‍ക്കറിയില്ളെന്നും അതുകൊണ്ടാണ് വിമര്‍ശമെന്നും ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെ അദ്ദേഹം പറഞ്ഞു.
പുതിയ ഭൂരിഭാഗം പ്രഖ്യാപനങ്ങള്‍ക്കും പണം കണ്ടത്തെണം. കൊച്ചി മെട്രോ ജപ്പാന്‍ വായ്പ കൊണ്ടാണ് നടപ്പാക്കുന്നത്. വന്‍കിട പദ്ധതികളൊക്കെ അങ്ങനെയാണ്. പുതിയ കാലത്ത് ബോണ്ട് സംവിധാനത്തിലൂടെ പണം കണ്ടത്തൊനാകും. ബോണ്ടെടുക്കുന്നവര്‍ക്ക് പലിശ കിട്ടും. വില്‍ക്കുകയും ചെയ്യാം. കോര്‍പറേറ്റുകള്‍ പണം കണ്ടത്തെുന്നത് ഇങ്ങനെയാണ്. അത് സര്‍ക്കാറും ഉപയോഗപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിന് ബോണ്ടിറക്കി പണം സമാഹരിക്കും. ഇത് പറ്റില്ളെന്ന മുന്‍ ധനമന്ത്രിയുടെ വാക്ക് ഞെട്ടലുണ്ടാക്കുന്നു. യു.ഡി.എഫും ഇതേക്കുറിച്ച് പഠനം നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് കാര്യം മനസ്സിലായതിനാല്‍ അദ്ദേഹം മിണ്ടാതിരിക്കുകയാണ്. ഞാന്‍ ഉറങ്ങിയപ്പോള്‍ കണ്ട സ്വപ്നമല്ല ഇത്. യു.ഡി.എഫ് കാലത്തെ പരിപാടിയാണ്. കടം വാങ്ങുന്നത് ആസ്തി കൂട്ടാനാണ്. 25000 കോടി ഇങ്ങനെ കടമെടുക്കാമെന്നാണ് മാണിയുടെ ബജറ്റില്‍ പറഞ്ഞത്. ഞങ്ങള്‍ പറഞ്ഞത് ഐസക് കട്ടുകൊണ്ടു പോയി എന്നാണ് വിമര്‍ശിക്കേണ്ടത്.
കമ്പനി ഉണ്ടാക്കി വായ്പ എടുത്ത് മുന്നോട്ടു പോകും. യു.ഡി.എഫ് സര്‍ക്കാര്‍ 25000 കോടി ഉദ്ദേശിച്ചിടത്ത് തങ്ങള്‍ ഒരു ലക്ഷം കോടി എന്നാക്കി. ഈ സര്‍ക്കാര്‍ നാലാം വര്‍ഷത്തിലത്തെുമ്പോള്‍ വലിയ മാറ്റം വരും. റവന്യൂ കമ്മി കുറയും. ഇത് എടുത്തുചാട്ടമല്ല. പദ്ധതി വെച്ചാണ് മുന്നോട്ടു പോകുന്നത്. താന്‍ അവതരിപ്പിച്ച ധവളപത്രം ആരെയും മോശമാക്കാനല്ല. ആവശ്യമുള്ള കാര്യങ്ങളേ അതില്‍ പറഞ്ഞിട്ടുള്ളൂ. ഇതൊക്കെ യു.ഡി.എഫ് നടപ്പാക്കിയിരുന്നെങ്കില്‍ റവന്യൂ കമ്മി കുറയുമായിരുന്നു. യു.ഡിഎഫ് ചെലവ് ചുരുക്കിയതുമില്ല, വരുമാനം വര്‍ധിപ്പിച്ചതുമില്ല. അഞ്ചുവര്‍ഷം കൊണ്ട് യു.ഡി.എഫ് മരാമത്തില്‍ ചെലവിട്ടത് 6200 കോടിയാണ്. ഞങ്ങള്‍ അത് 12000 കോടിയാക്കുന്നു. അഞ്ചുവര്‍ഷം കേരളത്തില്‍ ഈ രീതിയില്‍ നിക്ഷേപം നടന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് വ്യക്തമാണ്. അത് നടപ്പാക്കാനുള്ള തന്‍േറടമുണ്ട്. കൂടുതല്‍ നിക്ഷേപത്തിന് ഇതല്ലാതെ മാര്‍ഗമില്ല. ഓരോ വകുപ്പും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും. അതില്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡ് തീരുമാനം എടുക്കും. നടപ്പാക്കുന്ന ഏജന്‍സികളെല്ലാം മരാമത്ത് വകുപ്പിന് കീഴിലുള്ളതാണ്. പൊതുനിക്ഷേപം വര്‍ധിപ്പിക്കുകയും പൊതുവിദ്യാഭ്യാസം, പൊതുമേഖല എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും. ഇതാണ് തങ്ങള്‍ നവ ഉദാരീകരണത്തിന് കൊണ്ടുവരുന്ന ബദല്‍. കയര്‍, കശുവണ്ടി മേഖലക്ക് എന്തും ചെയ്യും.
അവ സമ്പൂര്‍ണമായി സംരക്ഷിക്കും. ധനഉത്തരവാദിത്ത നിയമത്തിന്‍െറ നിയന്ത്രണത്തിന് പുറത്ത് നിക്ഷേപത്തിന് സംവിധാനം ഉണ്ടാക്കിയതും ബദലാണ്. റിസര്‍വ് ബാങ്കിനുപോലും ഇക്കാര്യത്തില്‍ ഒന്നും പറയാനാകില്ളെന്നും ധനമന്ത്രി പറഞ്ഞു.
ഒമ്പത് കുടിവെള്ള പദ്ധതികള്‍ കൂടി, എട്ട് സ്മാരകങ്ങള്‍ക്ക് സഹായം
തിരുവനന്തപുരം: 147 കോടി ചെലവിട്ട് ഒമ്പത് കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്നാകും ഇതെന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയവെ അദ്ദേഹം പറഞ്ഞു. അന്ധകാരനഴി കടല്‍ത്തീരവും ഇടുക്കി രാമക്കല്‍മേടും പശ്ചാത്തല സൗകര്യമൊരുക്കുന്ന ടൂറിസം പദ്ധതികളില്‍ ഉള്‍പ്പെടുത്തും.എട്ട് സാംസ്കാരിക സ്ഥാപനങ്ങള്‍ക്കും ധനസഹായം അനുവദിച്ചു. ജില്ലകളില്‍ സാംസ്കാരിക സമുച്ചയങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇത്തരം പരിപാടികള്‍ ഉണ്ടാകില്ളെന്നും മന്ത്രി അറിയിച്ചു.
പുതിയ കുടിവെള്ള പദ്ധതികള്‍: തുക കോടിയില്‍ ബ്രാക്കറ്റില്‍: ചീക്കോട് - ബേപ്പൂര്‍(15) കുണ്ടൂര്‍തോട് നവീകരണം(15) ചാത്തന്നൂര്‍ കല്ലുവാതുക്കല്‍ (15) പട്ടുവം ജപ്പാന്‍ കുടിവെള്ള പദ്ധതി രണ്ടാംഘട്ടം (20) അമ്പലപ്പാറ - നച്ചനാട്ടുകര (20) ചിറ്റൂര്‍ - മൂലത്തറ - വലതുകര കനാല്‍ (20) പുതുക്കാട് - കാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ്(12) തൃപ്പുണിത്തുറ - അന്ധകാരത്തോട് നവീകരണം (10) താനൂര്‍ കുടിവെള്ള പദ്ധതി (20).
ധനസഹായം അനുവദിച്ച സ്മാരകങ്ങള്‍: ചേര്‍ത്തല കടയ്ക്കരപള്ളിയിലെ ഇട്ടി അച്യുതന്‍ സ്മാരകം ഏറ്റെടുക്കാന്‍ 50 ലക്ഷം, തിരുവനന്തപുരം- എന്‍. കൃഷ്ണപിള്ള സ്മാരകം- 25 ലക്ഷം, ചിറയിന്‍കീഴ്- പ്രേം നസീര്‍ സ്മാരകം- 25 ലക്ഷം, എറണാകുളം - ടി.കെ രാമകൃഷ്ണന്‍ സ്മാരകം- 50 ലക്ഷം, കുന്നംകുളം സി.വി. ശ്രീരാമന്‍ ട്രസ്റ്റ്-25 ലക്ഷം, വൈകുണ്ഠസ്വാമി അന്തര്‍ദേശീയ പഠന ഗവേഷണ കേന്ദ്രം- 25 ലക്ഷം, സുകുമാര്‍ അഴിക്കോട് ട്രസ്റ്റ്- 50 ലക്ഷം, വെള്ളിനേഴി കലാഗ്രാമങ്ങളും പൈതൃക ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
മറൈന്‍ ആംബുലന്‍സ് വാങ്ങും –മന്ത്രി
തിരുവനന്തപുരം: കടലില്‍ അപകടത്തില്‍പെടുന്നവരെ രക്ഷിക്കാന്‍ മറൈന്‍ ആംബുലന്‍സ് വാങ്ങുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ നിയമസഭയില്‍ അറിയിച്ചു. വള്ളം മറിഞ്ഞ് കൊല്ലം ശക്തികുളങ്ങരയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത് കോസ്റ്റ് ഗാര്‍ഡിന്‍െറ ഉദാസീനതമൂലമാണെന്ന ആക്ഷേപം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് വീടുവെച്ചുനല്‍കുകയും ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ചെയ്യും.
വള്ളം തകര്‍ന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ളെങ്കിലും സഹായം നല്‍കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ കാലതാമസം ഉണ്ടായെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്. കോസ്റ്റല്‍ പൊലീസിനുവേണ്ടി കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് വാങ്ങിയ ബോട്ട് പ്രവര്‍ത്തനക്ഷമമല്ല.
നദീജല തര്‍ക്കം പരിഹരിക്കാന്‍ തമിഴ്നാടുമായി
ചര്‍ച്ചക്ക് മുന്‍കൈയെടുക്കും –മുഖ്യമന്ത്രി
തിരുവനന്തപുരം: നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തമിഴ്നാടുമായി ചര്‍ച്ചക്ക് മുന്‍കൈയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. അന്തര്‍സംസ്ഥാന നദീജല പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥിരം സംവിധാനം നടപ്പാക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം യാഥാര്‍ഥ്യമാക്കുന്നതിന് നടപടിയെടുക്കുമെന്നും കെ. കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നദീജല കരാറുകള്‍ പുതുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ മുടങ്ങിക്കിടക്കുകയാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കലുമായി ബന്ധപ്പെട്ട് ഇടക്ക് ചില ചര്‍ച്ചകള്‍ നടന്നെങ്കിലും 2013ന് ശേഷം ഒന്നും ഉണ്ടായിട്ടില്ല. കേരളത്തിന് അര്‍ഹമായ ജലം തരാത്തതിന് സുപ്രീംകോടതിയില്‍ കേസുണ്ടെങ്കിലും ചര്‍ച്ചകള്‍ക്ക് ഇത് തടസ്സമല്ല. കാവേരി ട്രൈബ്യൂണല്‍ നമുക്ക് അനുവദിച്ച വെള്ളം ഉപയോഗിക്കുന്നതിന് പദ്ധതികളുടെ നടപടികള്‍ പുരോഗമിക്കുകയാണ്.
ഭവാനി ബെയ്സില്‍ അട്ടപ്പാടി ജലസേചന പദ്ധതിക്കുള്ള പാരിസ്ഥികാനുമതിക്ക് തമിഴ്നാട് ഇതുവരെ സമ്മതപത്രം നല്‍കിയിട്ടില്ല. ഇതിനായി സുപ്രീംകോടതിയെ സമീപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ശിരുവാണിയില്‍ ജലം അളക്കുന്നതിന് ആധുനിക ഡിജിറ്റല്‍ മീറ്റര്‍ സംവിധാനം ഉടന്‍ സ്ഥാപിക്കുമെന്നും പിണറായി അറിയിച്ചു.
ഉപഭോക്താക്കള്‍ തന്നെ വൈദ്യുതി മീറ്റര്‍
വാങ്ങണമെന്ന നിര്‍ദേശം പരിഗണനയില്‍ –മന്ത്രി
തിരുവനന്തപുരം: ഉപഭോക്താക്കള്‍ തന്നെ വൈദ്യുതി മീറ്റര്‍ വാങ്ങിസ്ഥാപിക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍ നിയമസഭയില്‍ അറിയിച്ചു. കാലോചിത മാറ്റങ്ങള്‍ വരുത്തി കൊല്ലം മീറ്റര്‍ കമ്പനിയുടെ പ്രവര്‍ത്തനം മീറ്റര്‍ നിര്‍മാണത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ നടപടിയെടുക്കുമെന്ന് എം. നൗഷാദിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. ഗുണനിലവാരക്കുറവിന്‍െറ പേരില്‍ വൈദ്യുതി മീറ്റര്‍ വാങ്ങുന്നത് കെ.എസ്.ഇ.ബി നിര്‍ത്തിയതിനാലാണ് സ്ഥാപനം നഷ്ടത്തിലായത്. ആധുനികവത്കരണം നടപ്പാക്കി സ്ഥാപനം നിലനിര്‍ത്താനാണ് സര്‍ക്കാറിന്‍െറ തീരുമാനം. ആരോഗ്യവകുപ്പില്‍ നിലനില്‍ക്കുന്ന 1961ലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്കരിക്കുന്നത് ആലോചനയിലാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ഡി.എം.ഒ മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ് സ്റ്റേഡിയം, ഏഴ് റവന്യൂ ടവര്‍
തിരുവനന്തപുരം: പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 60 കോടി ചെലവില്‍ ആറ് സ്റ്റേഡിയവും 70 കോടി മുടക്കില്‍ ഏഴ് റവന്യൂടവറും നിര്‍മിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സ്റ്റേഡിയങ്ങള്‍ അനുവദിച്ച തുക കോടിയില്‍: തലശ്ശേരി വി.ആര്‍. കൃഷ്ണയ്യര്‍ സ്റ്റേഡിയം -10, കൊടുമണ്‍ സ്റ്റേഡിയം -10, കോതമംഗലം ചേലാട് സ്റ്റേഡിയം-10, പട്ടാമ്പി കോളജിന് മള്‍ട്ടിപ്പ്ള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം-10, പൊന്നാനി നിളാതീരം അക്വാട്ടിക് സ്പോര്‍ട്സ് കോംപ്ളക്സ് -10, താനൂര്‍ സ്റ്റേഡിയം -10. മലപ്പുറത്തെ ഫുട്ബാള്‍ ഹബ് കായിക വകുപ്പ് പരിശോധിച്ച് അംഗീകരിക്കുന്ന മുറക്ക് നടപ്പാക്കും.
പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് പുതുതായി പ്രഖ്യാപിച്ച 1267 കോടിയുടെ പദ്ധതികളില്‍ ഓരോന്നിനും ലഭിച്ച തുക (കോടികളില്‍) ഇപ്രകാരം: ക്രസ്റ്റ് കോഴിക്കോടിന് 15, ആലപ്പുഴയിലെ ദേശീയ ഗെയിംസ് റോവിങ് ട്രാക്കിന് 10, ചിത്രാഞ്ജലി സ്റ്റുഡിയോക്ക് 25, അഖിലേന്ത്യാ സര്‍വിസ് ഓഫിസര്‍മാരുടെ ഫ്ളാറ്റ് സമുച്ചയത്തിന് 15, കുടിവെള്ളം, ജലസേചനം 147, റോഡ് - 560, ബൈപാസ് - 105, പാലം - 100, മേല്‍പാലം- 90, റെയില്‍വേ മേല്‍പാലം- 70, സ്റ്റേഡിയങ്ങള്‍ - 60, റവന്യൂ ടവറുകള്‍ - 70.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടത്തൊന്‍ മൊബൈല്‍ ലാബുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.