മലയാളികളുടെ തിരോധാനം;കൂടുതല്‍ തെളിവുകളില്ല; അന്വേഷണം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച്

പാലക്കാട്: ദുരൂഹസാഹചര്യത്തില്‍ യുവാക്കളെ കാണാതായ സംഭവത്തില്‍ അന്വേഷണസംഘത്തിന് കൂടുതല്‍ തെളിവുകള്‍ ലഭ്യമായില്ല. അന്വേഷണം കേരളത്തിന് പുറത്തെ വിമാനത്താവളങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണിപ്പോള്‍. പാലക്കാടിനോട് അടുത്ത് കിടക്കുന്ന വിമാനത്താവളമായ കോയമ്പത്തൂര്‍ ഉള്‍പ്പടെയുള്ളവിടങ്ങളില്‍ വിശദ പരിശോധന നടത്തുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു. പാലക്കാട്ടുനിന്ന് ലഭിക്കാവുന്ന പരമാവധി വിവരങ്ങള്‍ കിട്ടിയെന്നാണ് സംഘത്തിന്‍െറ നിലപാട്.

ശ്രീലങ്കയിലേക്കെന്ന് പറഞ്ഞുപോയ യാക്കരയിലെ ദമ്പതികളും, കഞ്ചിക്കോട്ടുനിന്ന് നിന്ന് ഒമാനിലേക്കെന്ന് പറഞ്ഞുപോയ ഷിബിയും തമ്മില്‍ മുമ്പ് തന്നെ ബന്ധമുണ്ടെന്ന നിലപാടില്‍ തന്നെയാണ് പൊലീസ്. ആ വഴിക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ സംഘത്തിനുണ്ടായിരുന്നെങ്കിലും അതുണ്ടായിട്ടില്ല. യാക്കരയിലെ യുവാക്കളുടെ വീട്ടില്‍ കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പടെയുള്ളവര്‍ പരിശോധന നടത്തിയിരുന്നു.
എന്നാല്‍, ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിയതിന്‍െറ ബില്‍ അല്ലാതെ കൂടുതലൊന്നും ലഭിച്ചില്ല. കാണാതായവരുടെ മുന്‍കാലബന്ധം, സാമൂഹിക പശ്ചാത്തലം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സംഘം പ്രധാനമായും പാലക്കാട്ടുനിന്ന് തേടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.