പയ്യന്നൂരിലെ കൊലപാതകങ്ങൾ: ആറു പേർ കസ്റ്റഡിയിൽ

കണ്ണൂര്‍: പയ്യന്നൂര്‍: രാമന്തളി കുന്നരുവിലെ സി.പി.എം പ്രവര്‍ത്തകന്‍ സി.വി. ധനരാജിനെയും ബി.ജെ.പി പ്രവര്‍ത്തകന്‍ അന്നൂരിലെ സി.കെ. രാമചന്ദ്രനെയും കൊലപ്പെടുത്തിയ  സംഭവങ്ങളിലായി ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച രാത്രി മുതല്‍ പ്രത്യേക അന്വേഷണസംഘം വ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. 

ശാസ്ത്രീയതെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് യഥാര്‍ഥപ്രതികളെ കണ്ടത്തൊനുള്ള ശ്രമത്തിലാണ് പൊലീസ്. ഇരു സംഭവങ്ങളിലുമായി 32ഓളം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാമചന്ദ്രനെ കൊലപ്പെടുത്തിയതിന് 22 പേര്‍ക്കെതിരെയും ധനരാജിനെ വെട്ടിക്കൊന്നതിന് 10 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. രണ്ട് സി.ഐമാര്‍ക്കാണ് അന്വേഷണച്ചുമതല. സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് കൊലക്കേസ് പയ്യന്നൂര്‍ സി.ഐ പി. രമേശനും ബി.ജെ.പി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രന്‍ കൊലക്കേസ് ശ്രീകണ്ഠപുരം സി.ഐ സി.എ. അബ്ദുല്‍ റഹീമുമാണ് അന്വേഷിക്കുന്നത്.

രണ്ടു കൊലപാതകങ്ങളും രണ്ടു ഡസനിലധികം ആക്രമണങ്ങളും നടന്ന പയ്യന്നൂരും പരിസരവും ബുധനാഴ്ച ശാന്തമായിരുന്നു. കണ്ണൂര്‍ എസ്.പി സഞ്ജയ്കുമാര്‍ ഗുരുദിന്‍ പയ്യന്നൂരില്‍ ക്യാമ്പ് ചെയ്താണ് ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കുന്നത്. ആക്രമണം തടയാന്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളും സ്ക്വാഡുകള്‍ തിരിച്ചുള്ള പട്രോളിങ്ങും സജീവമാക്കി. വിവിധ കേന്ദ്രങ്ങളില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ആറോളം ഡിവൈ.എസ്.പിമാരും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള സി.ഐമാരും പയ്യന്നൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ലോക്കല്‍ പൊലീസിനു പുറമേ എം.എസ്.പി, കെ.എ.പി, ദ്രുതകര്‍മസേന, ബോംബ്-ഡോഗ് സ്ക്വാഡുകള്‍, ഫോറന്‍സിക് വിഭാഗം തുടങ്ങിയവരും ക്യാമ്പ് ചെയ്യുന്നു.  ഓട്ടോ തൊഴിലാളിയായ സി.കെ. രാമചന്ദ്രന്‍െറ കൊലയില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളില്‍പെട്ട ഓട്ടോ തൊഴിലാളികള്‍ രാവിലെ മുതല്‍ വൈകീട്ട് ആറുവരെ പയ്യന്നൂരില്‍ ഹര്‍ത്താലാചരിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.