ഹൈവേ കവർച്ച സംഘത്തിലെ മൂന്ന് പേർ അറസ്റ്റി​ൽ

പെരിന്തൽമണ്ണ: ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മലപ്പുറം പഴമള്ളൂർ മേക്കറകുന്നൻ മൊയ്തീൻകുട്ടി (38) കണ്ണൂർ ഇരിട്ടി  സ്വദേശികളായ കീഴൂർകുന്ന് ചോരൻ വീട്ടിൽസുരേഷ് ബാബു (31) കീഴൂർകുന്ന്  കണ്ണോത്ത് സജിത് (24) എന്നിവരാണ് അറസ്​റ്റിലായത്. രാമനാട്ടുകരയിൽ വെച്ചാണ് സംഘം പിടിയിലായത്.

ആഴ്ചകൾക്കുമുമ്പ് മുമ്പ് പഴമള്ളൂരിൽ വാഹനം തടഞ്ഞ് നിർത്തി പണം കവർന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. കേസിൽ എട്ട് പ്രതികളെകൂടി പിടികിട്ടാനുണ്ട്. ഹൈവേയിലൂട കൊണ്ടുപോകുന്ന പണവും സ്വർണാഭരണങ്ങളും കവർന്നെടുക്കുകയാണ് സംഘത്തിന്‍റെ രീതി. പ്രതികളായ സുരേഷ് ബാബു, സജിത് എന്നിവരുടെ പേരിൽ നേരത്തെ ഇരിട്ടിയിൽ കൂടുതൽ കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. പണവും സ്വർണാഭരണങ്ങളും കൊണ്ട് പോകുന്നവരുടെ  വിവരങ്ങളും യാത്ര വഴികളും ചോർത്തി കവർച്ചസംഘത്തിന് കൈമാറുന്നയാളാണ് മറ്റൊരു പ്രതിയായ മൊയ്തീൻകുട്ടി എന്ന് പൊലീസ്​പറയുന്നു. പെരിന്തൽമണ്ണ  സി. ഐ എ. എം സിദ്ദീഖിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.