ദമ്മാജ് സലഫികളുടെ മാര്‍ഗം പിന്തുടര്‍ന്നോയെന്നും സംശയം

കാസര്‍കോട്: കാണാതായവര്‍ ദമ്മാജ് സലഫികളുടെ വഴി പിന്തുടര്‍ന്നുവോയെന്ന് സംശയം. പടന്നയില്‍ നിന്നും കാണാതായ മിക്കവരും തമ്മില്‍ കുടുംബ ബന്ധങ്ങളുണ്ട്. ഇവരില്‍ ചിലരില്‍നിന്ന്  വീട്ടുകാര്‍ക്ക് ലഭിച്ച മറുപടി: ‘ഇതൊന്നുമല്ല ജീവിതം കൃഷിയും ആടുമേയ്ക്കലുമാണ്’ എന്നാണ്. ‘ഞങ്ങള്‍ ശാന്തമായ ലോകത്തത്തെി, നിങ്ങളും പോന്നോളു’ എന്നാണ് മറ്റൊരു സന്ദേശം. കാണാതായ ഹഫിസുദ്ദീന്‍െറ പിതാവിന് മകനില്‍നിന്ന് ലഭിച്ച സന്ദേശങ്ങളില്‍ ഒന്ന് ഈ രീതിയിലുള്ളതായിരുന്നു. ആടുമേയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആത്മീയ സംഘടന കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പടന്നയിലെ നാട്ടുകാരില്‍നിന്നും ലഭിക്കുന്ന വിവരം.
ആടുമേയ്ക്കലും കൃഷിയുമാണ് പ്രാവാചകചര്യ എന്ന് വിശ്വസിക്കുന്ന ഇവര്‍ ദമ്മാജ് സലഫികള്‍ എന്നാണത്രെ അറിയപ്പെടുന്നത്. ഇവരുടെ ആസ്ഥാനം യമന്‍െറ തലസ്ഥാനമായ സന്‍ആഇലാണെന്നും ആളുകളെ ഇവര്‍ റിക്രൂട്ട് ചെയ്യാറുണ്ടെന്നുമാണ് വിവരം. ശ്രീലങ്കയിലേക്ക് മതപഠനത്തിന് പോകുന്നുവെന്നാണ് കാണാതായവരില്‍ ചിലര്‍ വീട്ടുകാര്‍ക്ക് നല്‍കിയ മറുപടി.  ഈ രീതിയില്‍ സൗദി വഴി യമനിലേക്കത്തെിയ മലപ്പുറം സ്വദേശിയെ വിദേശകാര്യ വകുപ്പ് ഈയിടെ മോചിപ്പിച്ചിരുന്നു. ശ്രീലങ്കയിലും അഫ്ഗാനിലും യമനിലും ഇത്തരം സലഫി വിഭാഗങ്ങളുണ്ട്. കാണാതായവര്‍ ഈ വഴിക്ക് നീങ്ങിയതാണോ എന്ന സംശയമുള്ളതിനാല്‍ ഐ.എസിലേക്ക് പോയി എന്ന് സ്ഥിരീകരിക്കാനും കഴിയില്ളെന്ന് അന്വേഷണ കേന്ദ്രങ്ങള്‍ പറയുന്നു. ഐ.എസില്‍ ചേരുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വിവരങ്ങള്‍ കാണാതായവരില്‍നിന്ന് ലഭിച്ചിട്ടില്ല എന്ന കാര്യവും പൊലീസിന്‍െറ മറുപടികളും കാണാതായവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.