Posted On
date_range Updated On
date_range മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരണമില്ല: ഡി.ജി.പി
കൊച്ചി: മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ഇവർ വിദേശത്തേക്ക് പോയെന്നല്ലാതെ മറ്റു കാര്യങ്ങള്‍ അറിയില്ല. കാണാതായവരുടെ ബന്ധുക്കളിൽ നിന്ന് പൊലീസിന് നേരിട്ട് പരാതി ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. കൂടുതൽ വിവരങ്ങള്‍ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.