കൊച്ചി: ഗിന്നസ് ഡോ. കെ.ജെ. ജോസഫിന് ഒരു മിനിറ്റ് പുഷ്അപ്പില്‍ വീണ്ടും ലോക റെക്കോഡ്. ഒരു മിനിറ്റില്‍ 85 തവണ പുഷ്അപ് എടുത്ത് നിലവിലെ സ്വന്തം റെക്കോഡായ 82 പുഷ്അപ് റെക്കോഡാണ് തിരുത്തിയത്.
ഫെബ്രുവരി എട്ടിനാണ് ഒരു മിനിറ്റില്‍ 82 പുഷ്അപ് എടുത്ത് അമേരിക്കക്കാരനായ റോണ്‍ കൂപ്പറുടെ റെക്കോഡ് മറികടന്നത്. കേന്ദ്ര മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്, ഗിന്നസ് മാടസ്വാമി, ഇന്‍റര്‍നാഷനല്‍ ഷോറിന്‍ റിയൂ കരാട്ടെ ഫെഡറേഷന്‍ (യു.എസ്.എ) പ്രതിനിധി സി. ഷെന്‍റിഗോപാലന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ എറണാകുളം ടൗണ്‍ഹാള്‍ വേദിയിലായിരുന്നു റെക്കോഡ് പ്രകടനം.
സസ്യാഹാരിയായ ഡോ. ജോസഫ് കഴിഞ്ഞ 111 ദിവസങ്ങളായി പഴങ്ങളും പച്ചവെള്ളവും മാത്രമാണ് ഭക്ഷിക്കുന്നത്. വേവിച്ച ആഹാരം പൂര്‍ണമായി ഒഴിവാക്കുക വഴി തന്‍െറ ശക്തിയും ശേഷിയും വേഗവും വര്‍ധിച്ചിട്ടുണ്ടെന്ന് ജോസഫ് പറയുന്നു. 17.9 മി.മീ. വ്യാസമുള്ള ഉരുക്ക് ദണ്ഡുകള്‍ മൂന്ന് സെക്കന്‍ഡില്‍ കൈകൊണ്ട് വെട്ടിമുറിക്കുന്നതിലും ജോസഫ് ലോക റെക്കോഡ് കരസ്ഥമാക്കിയിട്ടുണ്ട്. എരുമേലി സ്വദേശിയും അധ്യാപികയുമായ ജിനുവാണ് ഭാര്യ. മക്കള്‍: അബിത, അലോണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.