സാന്‍റിയാഗോ മാര്‍ട്ടിന്‍ സര്‍ക്കാറിന്‍െറ സ്പോണ്‍സര്‍ -വി.ഡി സതീശന്‍

തിരുവനന്തപുരം: സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ കോടതിയില്‍ ഹാജരായതിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍.  ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടത്തൊനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ നീക്കത്തിനെതിരെയാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഈ ഹരജിയിലാണ് മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ ദാമോദരന്‍ കോടതിയില്‍ ഹാജരായത്. സാന്‍്റിയാഗോ മാര്‍ട്ടിന്‍ സര്‍ക്കാരിന്‍്റെ സ്പോണ്‍സറെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്‍്റ് വി.ഡി.സതീശന്‍ ആരോപിച്ചു.

 മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ എം.കെ.ദാമോദരന്‍ കോടതിയില്‍ ഹാജരായത് ഇതിന് തെളിവാണ്. വി.എസ് അച്യുതാനന്ദന്‍ നിലപാട് വ്യക്തമാക്കണമെന്ന് സതീശന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍  സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. വി.ഡി സതീശന് പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും സര്‍ക്കാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇത് അനൗചിത്യമാണെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എം.കെ ദാമോദരന്‍ ഇതിന് മുമ്പ് അരിയില്‍ ഷുക്കൂര്‍ കേസിലും സി.ബി.ഐ അന്വേഷണം അട്ടിമറിക്കുന്നതിനായി പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ട്.

ലോട്ടറി മാഫിയക്ക് വേണ്ടി എല്‍.ഡി.എഫ് സര്‍ക്കാര്‍ പരവതാനി വിരിക്കുകയാണ്. അന്യസംസ്ഥാന ലോട്ടറികളെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സാന്‍്റിയാഗോ മാര്‍ട്ടിന് വേണ്ടിയുള്ള പരസ്യമായ സ്പോണ്‍സര്‍ഷിപ്പ് പരിപാടിയാണ് എം.കെ.ദാമോദരന്‍്റേത് എന്നും വി.ഡി.സതീശന്‍ ആരോപിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് അഭിഷേക് സിങ്​വി മാര്‍ട്ടിന് വേണ്ടി ഹാജരായതിനെ രൂക്ഷമായി വിമര്‍ശിച്ചവരാണ് ഇപ്പോര്‍ അധികാരത്തില്‍ ഇരിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് വിമര്‍ശമുയര്‍ന്നപ്പോര്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ മാറ്റിയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.